സമൂഹമാധ്യമങ്ങളിലടക്കം വിവാവദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയ...
തൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ
മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസം.ഒ.വി.വിജയൻ ഭാഷയ്ക്ക് സമ്മാനിച്ച...
ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്‍കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്നു.
മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ രഹസ്യങ്ങൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്നത് പോലെ സവിശേഷമായ രചന. ഒരു മികച്ച വായനാനുഭവം.
സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ.
അയ്യായിരം വര്‍ഷങ്ങളുടെ ചരിത്രവായന. ആലിസ് ആൽബിനിയയുടെ ലോകപ്രശസ്തമായ പുസ്തകം.
സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്.
ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്.
സൗദിഅറേബ്യയിലെ രാജകുമാരി സുൽത്താനയിലൂടെ എഴുതപ്പെട്ട ഒരു കൃതി.
ഫ്രഞ്ച് സാഹിത്യത്തിലെ മഹാരഥനായ എഴുത്തുകാരന്റെ വ്യത്യസ്തത നോവല്‍.
ബുക്കർ സമ്മാനജേതാവായ നൈജീരിയൻ എഴുത്തുകാരൻ ബെൻ ഓക്രിയുടെ ഏറ്റവും പുതിയ നോവലാണ് ഇന്ദ്രജാലത്തിന്റെ കാലം.
എത്രയും പ്രിയപ്പെട്ട അച്ഛന് കത്തുകളും ഡയറിക്കുറിപ്പുകളും.
ആധുനിക ഹിന്ദി കവിതയിലെ പ്രമുഖ വക്താക്കളിൽ ഒരാളാണ് കേദാർനാഥ് സിംഗ്. കേദാർനാഥ് സിംഗിന്റെ കവിതകളിലെ ഏറ്റവും വലിയ പ്രത്യേകത ദൈനംദിന ജീവിതത്തിൽ കാണുന്ന തുമ്പിയും,സൂര്യനും, പൊടിയും, നൂലും, റൊട്ടിയും എന്നിവയിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങളാണ്.
ഇറാൻ-ഇറാഖ് സംഘർഷം സംബന്ധിച്ച് ലണ്ടനിലെ ഗാർഡിയൻ ദിനപത്രം തെരെഞ്ഞെടുത്ത ഏറ്റവും മികച്ച പത്തു പുസ്തകങ്ങളിലൊന്നാണ് 'വെള്ള പുതപ്പിക്കുന്നവർ'.
മധ്യകാല റഷ്യയിലെ ആർസെനി എന്ന വിശുദ്ധ ശുശ്രൂഷകൻറെ കഥ. ആധുനിക റഷ്യയിൽ സാഹിത്യ ലോകത്തു നവതരംഗം സൃഷ്ടിച്ച ലാറുസ് എന്ന നോവൽ. സമുന്നത പുരസ്കാരങ്ങൾ ലഭിച്ച കൃതി.
സ്ത്രീ മാതാവാണ്. അവൾ ജീവൻ നല്കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവർക്കെങ്ങനെ മറ്റൊരു ജീവൻ കവർന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കഥനകഥകൾ കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നിൽക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവൾ പൂക്കൾ പെറുക്കുന്നു .
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ കൃതി, നമ്മെ സ്വതന്ത്രമാക്കുന്നു.
MEIN KAMPF - ADOLF HITLER ഹിറ്റ്ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്.
അഡോണിസിന്റെ തെരെഞ്ഞെടുത്ത കവിതകൾ
1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു?
ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്.....
ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും .
ഇംഗ്ലിഷ് നോവൽ സാഹിത്യത്തിലെ ലോകോത്തരകൃതികളിലൊന്നായി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക വാഴ്ത്തിയ ഈ നോവൽ ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ട കൃതിയായിരിക്കും.