വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! വിശ്വ വിഖ്യാത തെറി View larger

വിശ്വ വിഖ്യാത തെറി

സമൂഹമാധ്യമങ്ങളിലടക്കം വിവാവദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിന്‍ വിശ്വവിഖ്യാതമായ തെറി പുസ്തക രൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. കോളജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഏറെ വ്യത്യസ്തതകളുള്ള ഈ മാഗസിന്‍ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ചില പദപ്രയോഗങ്ങളുടെ കീഴാളവിരുദ്ധതയാണാണ് വെളിപ്പെടുത്തുന്നത്......

പ്രസാധകർ : ഡി സി ബുക്സ്

പേജുകൾ : 160

More details

8 പുസ്തകങ്ങൾ

₹ 126.00

-10%

₹ 140.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ഒരു കൂട്ടം ഗ്രന്ഥകർത്താക്കൾ
പേജുകൾ160
ISBN123451234512
പതിപ്പ്1

പുസ്തകവിവരണം

സമൂഹമാധ്യമങ്ങളിലടക്കം വിവാവദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിന്‍ വിശ്വവിഖ്യാതമായ തെറി പുസ്തക രൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. കോളജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഏറെ വ്യത്യസ്തതകളുള്ള ഈ മാഗസിന്‍ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ചില പദപ്രയോഗങ്ങളുടെ കീഴാളവിരുദ്ധതയാണാണ് വെളിപ്പെടുത്തുന്നത്. മനുഷ്യവിസര്‍ജ്യത്തേക്കാളേറെ മലീമസമായ, അകറ്റിനിര്‍ത്തേണ്ട ഒന്നു സമൂഹത്തിലുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഇന്ത്യയിലെ അപരിഷ്‌കൃത ജാതിവ്യവസ്ഥയാണെന്നും മാഗസിന്‍ ഓര്‍മിപ്പിക്കുന്നു. സവര്‍ണന്റെ പെണ്ണിനെ മോഹിച്ച കീഴാളനു നല്‍കിയ ശിക്ഷയാണു കഴുമരമെന്നും കഴുവേറി എന്ന തെറിയുണ്ടായത് അങ്ങനെയാണെന്നും മാഗസിന്‍ പ്രവര്‍ത്തകര്‍ സമര്‍ഥിക്കുന്നു. ഇങ്ങനെ കേരളത്തില്‍ തെറികളുണ്ടായതിന്റെ ചരിത്രം പറഞ്ഞ വിശ്വവിഖ്യാത തെറി ഡി സി ബുക്‌സ് പുസ്തക രൂപത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. പ്രാചീനകാലം മുതല്‍ പ്രചാരത്തിലിരുന്ന തെറിവാക്കുകള്‍ രൂപപ്പെട്ടതിന്റെ വൃത്താന്തം ഉള്‍പ്പെടുത്തി വിശ്വവിഖ്യാത തെറി കോളജ് മാഗസിന്‍ എഡിറ്റര്‍ ശ്രീഷമിം തന്നെയാണ് തയ്യാറാക്കുന്നത്. തെറിയിലെ രാഷ്ട്രീയവും മേലാളസ്വഭാവവും പുരുഷമേധാവിത്വവും കീഴാളവിരുദ്ധതയുമെല്ലാം തുറന്നുകാട്ടുന്ന പുസ്തകമാകും വിശ്വവിഖ്യാത തെറി.

നിരൂപണങ്ങൾ

Write a review