റഫീഖ് അഹമ്മദ് എഴുതിയ പുതിയ കാലത്തെ മാഷന്മാർ എന്ന കവിത ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു. ആധുനിക കാലത്ത് നമ്മുടെ ജീവിതത്തിലക്കു കടന്നു വരുന്ന മത- സാമ്രാജ്യ ഭീകരതയെ, അച്ചടക്കമെന്ന ഓമനപ്പേരിൽ കൈനീട്ടി സ്വീകരിക്കുന്ന പൊതുബോധത്തിനെതിരെ എഴുതിയ കവിതയിൽ, റഫീക്ക് അഹമ്മദ് ഉപയോഗിച്ച ബിംബങ്ങളെ എതിർത്തുകൊണ്ടാണ് എം ഇ എസ് കോളേജിലെ അധ്യാപകനായ രൂപേഷ് കുമാർ മറുപടി എഴുതിയത്. ഈ രണ്ടു കവിതകളെയും അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോൾ ഫേസ്‌ബുക്ക് അടക്കമുള്ള
കഥയെഴുത്തിലെ വർഗീയതയും കഥാകാരന്റെ പേരിനാൽ സൂചിപ്പിക്കപ്പെടുന്ന മതവും ബന്ധപ്പെട്ടാണ് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ "വിവാദമാകുന്നത്". മുസ്‌ലിം വിരുദ്ധത ആരോപിച്ചുകൊണ്ടു ഒരു വിഭാഗം ആളുകൾ ഈ കഥയെ എതിർക്കുമ്പോൾ മറു വിഭാഗം ബിരിയാണി എന്നതിൽ ഹിന്ദു - മുസ്‌ലിം വിഭാഗീയത എന്നരീതിയിൽ ചർച്ച ചെയ്യേണ്ടതില്ല എന്ന് വാദിച്ചു. കഥാകൃത്ത് ഉദ്ദേശിക്കുന്ന രീതിയിൽ ആണോ വായനക്കാരൻ ആ കഥയെ മനസിലാക്കിയത് എന്ന് ചോദ്യമുന്നയിക്കുന്ന ഒരു വിഭാഗവും, കഥാകാരൻ കുറച്ചുകൂട