വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! ജനിക്കുന്നില്ല മരിക്കുന്നില്ല - കഠോപനിഷത്ത് View larger

ജനിക്കുന്നില്ല മരിക്കുന്നില്ല - കഠോപനിഷത്ത്

നചികേതസ്സ് ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നു: ആത്മാവിന്റെ അമരത്വം ശരീരത്തിനപ്പുറമുള്ള ആത്മാവിന്റെ അതിവർത്തനം, ദീപം നശിച്ചിട്ടും അവശേഷിക്കുന്ന അഗ്നിനാളം. നചികേതസ്സ് പറയുന്നു: ഇക്കാര്യത്തിൽ നിറയെ ആശയക്കുഴപ്പം ഉണ്ട്. ചിലർ പറയുന്നു, ശരീരം മരിച്ചു കഴിഞ്ഞാലും ആത്മാവ് അവശേഷിക്കുന്നുവെന്ന്.

പ്രസാധകർ : സൈലൻസ് ദി ഓഷോ ബുക്ക് ഹൗസ്

More details

10 പുസ്തകങ്ങൾ

₹ 234.00

-10%

₹ 260.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ഓഷോ

പുസ്തകവിവരണം

നചികേതസ്സ് ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നു: ആത്മാവിന്റെ അമരത്വം ശരീരത്തിനപ്പുറമുള്ള ആത്മാവിന്റെ അതിവർത്തനം, ദീപം നശിച്ചിട്ടും അവശേഷിക്കുന്ന അഗ്നിനാളം. നചികേതസ്സ് പറയുന്നു: ഇക്കാര്യത്തിൽ നിറയെ ആശയക്കുഴപ്പം ഉണ്ട്. ചിലർ പറയുന്നു, ശരീരം മരിച്ചു കഴിഞ്ഞാലും ആത്മാവ് അവശേഷിക്കുന്നുവെന്ന്. മറ്റുചിലർ പറയുന്നു, ആത്മാവ് മരണത്തെ അതിജീവിക്കുകയില്ലെന്ന്. മരണത്തിനുശേഷം എന്താണ് സംഭവിക്കുന്നത്? ഇത് അറിയുക എന്നതാണ് എന്റെ മൂന്നാമത്തെ ആവശ്യം. എനിക്കറിയേണ്ടതിതാണ്. എല്ലാവർക്കും അറിയേണ്ടത് ഇതാണ്! എന്തുകൊണ്ടെന്നാൽ മരണശേഷം വല്ലതും നിലനിൽക്കുന്നുവെങ്കിൽ മാത്രമേ ഇപ്പോഴും എന്തെങ്കിലും നിലനിൽക്കുവാൻ സാധ്യതയുള്ളൂ. മരണാനന്തരം ഒന്നും അവശേഷിക്കുന്നില്ലെങ്കിൽ, അങ്ങനെയാണെങ്കിൽ ഇപ്പോഴും നിങ്ങൾ ഉള്ളിൽ ശൂന്യനാണ്, പൊള്ളയാണ്, യാന്ത്രികമാണ്; നിങ്ങൾ ഒരു യന്ത്രത്തേക്കാൾ കൂടുതലായി യാതൊന്നുമല്ല. മരണത്തിനപ്പുറം നിങ്ങൾ നിലനിൽക്കുന്നില്ലെങ്കിൽ, ഇപ്പോഴും നിങ്ങൾ നിലനിൽക്കുന്നില്ല. അങ്ങനെയാണെങ്കിൽ നിങ്ങൾ കേവലം ഒരു മായാവലയത്തിൽ അകപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കേവലം ഭൗതിക പദാർത്ഥങ്ങളുടെ വെറുമൊരു സംയോജനം മാത്രമാണെങ്കിൽ, ഒരു യന്ത്രത്തെപ്പോലെ ചലിച്ചു കൊണ്ടിരിക്കുന്ന വെറുമൊരു രാസഘടന മാത്രമാണെങ്കിൽ, ഒരു യന്ത്രത്തെപ്പോലെ ചലിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു രാസഘടന മാത്രമാണെങ്കിൽ, എങ്കിൽ നിങ്ങൾ ഉണ്ട് എന്നത് നിങ്ങളുടെ വെറുമൊരു ആശയം മാത്രമാണ്.

നിരൂപണങ്ങൾ

Write a review