വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! ഹിഗ്വിറ്റയുടെ രണ്ടാം വരവ് View larger

ഹിഗ്വിറ്റയുടെ രണ്ടാം വരവ്

കവി ടി ഗോപിയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഇറക്കുന്ന പുതിയ പതിപ്പ്.  ഗോപിയുടെ കവിത മൂല്യത്തിന്റെയും ബോധത്തിന്റെയും തിരുത്തലുകളാണ്. ജീവിതത്തെ വീണ്ടും പ്രഹേളികളാക്കി നിർവചിക്കുന്ന കവിതകൾ. അനുഭവം കൊണ്ട് അളന്നും തൂക്കിയും മറിക്കുന്ന പഴഞ്ചൊല്ലുകൾ.

പ്രസാധകർ : പുസ്തകക്കട പബ്ലിഷേഴ്സ്

More details

1 പുസ്തകം

Warning: Last items in stock!

₹ 90.00

-10%

₹ 100.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ടി ഗോപി

പുസ്തകവിവരണം

കവി ടി ഗോപിയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഇറക്കുന്ന പുതിയ പതിപ്പ്.  ഗോപിയുടെ കവിത മൂല്യത്തിന്റെയും ബോധത്തിന്റെയും തിരുത്തലുകളാണ്. ജീവിതത്തെ വീണ്ടും പ്രഹേളികളാക്കി നിർവചിക്കുന്ന കവിതകൾ. അനുഭവം കൊണ്ട് അളന്നും തൂക്കിയും മറിക്കുന്ന പഴഞ്ചൊല്ലുകൾ. കവി അങ്ങനെ വേറിട്ടുള്ള അർത്ഥബോധം എന്ന ജീവിതബോധം ഉണ്ടാക്കുന്നു. കവിത അർത്ഥത്തിന്റെ മരണത്തിൽനിന്നും വാക്കിനേയും സംസ്കാരത്തെയും മനുഷ്യനെത്തന്നെയും രക്ഷിക്കുന്നു. പഴയ ഭാഷയിൽ കവിത മൃത്യുഞ്ജയമാകുന്നു. - പ്രൊഫ എം എൻ വിജയൻ ('ഭൂമിക്ക് ഒരു നടപ്പാത എന്ന കവിതാ സമാഹാരത്തിന്റെഅവതാരികയിൽ').

കനലുകൾ കൊണ്ടുള്ള തീക്കുറിപ്പുകൾ, പച്ചപ്പിന്റെ ഇതിഹാസങ്ങൾ - കെ ഇ എൻ ('കൈത്തോക്ക് എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തിൽ')

പറയാതിരിക്കുന്നതിലൂടെ, എഴുതാതിരിക്കുന്നതിലൂടെ, എക്കാലത്തും നാം ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തനമുണ്ട്. അത് ഒഴിവാക്കപ്പെടുന്നവരെ ചരിത്രത്തിൽനിന്നും നിഷ്‌കാസനം ചെയ്യുക എന്നതു തന്നെയാണ്.  വരേണ്യഭാഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പ്രേതങ്ങൾ നമുക്കുചുറ്റും പല വഴികളിലലയുകയാണെന്നും നാമെത്ര പുറന്തള്ളിയാലും ചരിത്ര പുസ്തകങ്ങളുടെ പ്രാന്തങ്ങളിൽ ആ പ്രേതങ്ങൾ നമ്മെ സദാ പിന്തുടരുന്നുണ്ടെന്നു ഓർമ്മിപ്പിക്കാൻ ടി ഗോപിയുടെ കവിതകൾക്ക് സാധിക്കുന്നുണ്ട്. - ഡോ പി കെ പോക്കർ (ഹിഗ്വിറ്റയുടെ രണ്ടാം വരവ് എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ)

തുറന്നുപറച്ചിലിന്റെ സ്വച്ഛന്ദതയും, ഉൽക്ഷോഭങ്ങളുടെ വിടാ പ്രേരണകളും  - ഇ പി രാജഗോപാലൻ

സാമൂഹിക പാരായണം ചരിത്രത്തിന്റെ നൈതികമായ വായന - പി സുരേന്ദ്രൻ.

നിരൂപണങ്ങൾ

Write a review

ഹിഗ്വിറ്റയുടെ രണ്ടാം വരവ്

ഹിഗ്വിറ്റയുടെ രണ്ടാം വരവ്

കവി ടി ഗോപിയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഇറക്കുന്ന പുതിയ പതിപ്പ്.  ഗോപിയുടെ കവിത മൂല്യത്തിന്റെയും ബോധത്തിന്റെയും തിരുത്തലുകളാണ്. ജീവിതത്തെ വീണ്ടും പ്രഹേളികളാക്കി നിർവചിക്കുന്ന കവിതകൾ. അനുഭവം കൊണ്ട് അളന്നും തൂക്കിയും മറിക്കുന്ന പഴഞ്ചൊല്ലുകൾ.

Write a review

ടി ഗോപി എഴുതിയ മറ്റ് പുസ്തകങ്ങൾ: