മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടര്‍ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും തുടക്കക്കാരും ആദ്യം പരിചയപ്പെടുന്ന വാക്കിലൊന്ന്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാലോ? ഒരിക്കലും പിരിഞ്ഞുപോകാനാവാത്തവിധം നിങ്ങളുടെ രക്തത്തിലും പ്രവൃത്തിയിലും അലിഞ്ഞുചേരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.
Categories: | വിഭാഗങ്ങൾ, സാങ്കേതികവിദ്യ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടര്‍ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും തുടക്കക്കാരും ആദ്യം പരിചയപ്പെടുന്ന വാക്കിലൊന്ന്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാലോ? ഒരിക്കലും പിരിഞ്ഞുപോകാനാവാത്തവിധം നിങ്ങളുടെ രക്തത്തിലും പ്രവൃത്തിയിലും അലിഞ്ഞുചേരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. അതേ, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് മാറിയത് ഉപയോക്താക്കളുടെ മനസ്സിലേക്ക് കടന്നുകയറാനുള്ള ഈ മാന്ത്രികവിദ്യ കൈമുതലാക്കിയതുകൊണ്ടാണ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ വിവിധ വെര്‍ഷനുകള്‍ നമ്മുടെ നാട്ടില്‍ കാണാന്‍ കഴിയും. വെര്ഷന് ഏതാണെങ്കിലും അവ പഠിക്കാന്‍ ഒറ്റപ്പുസ്തകം എന്ന ലക്ഷ്യമാണ് ഈ പുസ്തകം പൂര്‍ത്തീകരിക്കുന്നത്. വിന്‍ഡോസിനെ അടുത്തറിയാനും മനസ്സിലാക്കാനും വിവിധ പാഠഭാഗങ്ങള്‍ 14 ദിവസത്തെ മൊഡ്യൂളുകളാക്കി കോര്‍ത്തിണക്കിയിരിക്കുന്നു ഈ പുസ്തകത്തില്‍. കമ്പ്യൂട്ടര്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി ഒട്ടേറെ പേര്‍ക്ക് ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ് |
---|---|
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട