വികസനത്തിന്റെ, വളർച്ചയുടെ അടിസ്ഥാനം ഉൽപാദനമാണ്. ഉൽപാദനാധിഷ്ഠിത വികസനം എല്ലാവരും ഊന്നിപ്പറയുന്ന കാര്യമാണ്. എന്നാൽ ഉൽപാദനം നടക്കേണ്ട ഭൂമിയോ?....
Categories: | വിഭാഗങ്ങൾ, പരിസ്ഥിതിപഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
വികസനത്തിന്റെ, വളർച്ചയുടെ അടിസ്ഥാനം ഉൽപാദനമാണ്. ഉൽപാദനാധിഷ്ഠിത വികസനം എല്ലാവരും ഊന്നിപ്പറയുന്ന കാര്യമാണ്. എന്നാൽ ഉൽപാദനം നടക്കേണ്ട ഭൂമിയോ? അത് ഒരു ക്രയവിക്രയച്ചരക്കാണിന്ന്. കയ്യിൽ ധാരാളം പണമുള്ളവർക്ക് അത് ലാഭകരമായി നിക്ഷേപിക്കാനുള്ള ഒരു മേഖല. റിയൽ എസ്റ്റേറ്റ് കച്ചവടം ഒരു സുപ്രധാന തൊഴിൽമേഖലയാണല്ലോ ഇന്ന്. ഈ സാഹചര്യത്തിൽ ഇവിടെ എങ്ങനെ ഉൽപാദനം നടക്കും? ഉൽപാദനാധിഷ്ഠിതവികസനം എങ്ങനെ യാഥാർഥ്യമാകും? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ്. ഇവയോടൊപ്പം ആരുടെയാണീ ഭൂമി എന്ന മൗലികപ്രശ്നവും ഉയർത്തേണ്ടതുണ്ട്. നമ്മുടെ സമൂഹം ആവശ്യം ചോദിക്കേണ്ട ഇത്തരം കുറെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഡോ ആർ വി ജി മേനോൻ ഈ പുസ്തകത്തിലൂടെ. ആശയപരമായ തെളിമയും ആവിഷ്കാരപരമായ ലാളിത്യവുംകൊണ്ട് അങ്ങേയറ്റം ആകർഷകവും പാരായണക്ഷമവുമായ ഗ്രന്ഥം. കേരളത്തിലെ വികസനസംവാദങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു മികച്ച പഠനോപാധി.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ആർ വി ജി മേനോൻ |
---|---|
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട