അംബ
Rating:
0%
In stock
₹280.00

ഒരുതരത്തിൽ പറഞ്ഞാൽ ഈ കൃതി യക്ഷഗാനത്തിന്റെ താള-മദ്ദളങ്ങളുടെ മേളസംഗമത്തിന്റെ പരിണതഫലമാണെന്നു പറയാം.

Product: അംബ are being added to cart ...
x
x
Product: അംബ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഒരുതരത്തിൽ പറഞ്ഞാൽ ഈ കൃതി യക്ഷഗാനത്തിന്റെ താള-മദ്ദളങ്ങളുടെ മേളസംഗമത്തിന്റെ പരിണതഫലമാണെന്നു പറയാം. ഇതൊരു മാറ്റിയെഴുതിയ കഥയെന്നോ പുനർരചനയെന്നോ കാണാൻ കഴിയും. ഒരു കലയുടെ അഭിരുചിയും അതിൽ ഉൾക്കൊള്ളുന്ന തന്തുക്കളും സാർഥകമാകുന്ന അനുഭവമുണ്ടിവിടെ. ശിശില സ്വയം കലാകാരനാണ്. യക്ഷഗാനത്തിൽ പതിറ്റാണ്ടുകളായി സക്രിയനാണ്. ആ കലയെ അങ്ങേയറ്റം സ്നേഹിക്കുന്ന വ്യക്തിയാണ്. ഈ കൃതിയിലൂടെ യക്ഷഗാനത്തോടുള്ള തന്റെ കടപ്പാട് തീർക്കുകയാണദ്ദേഹം. കൂടെ യക്ഷഗാനത്തെ ആദരിക്കുകയും ചെയ്യുന്നു.
– ഡോ. എം. പ്രഭാകര ജോഷി

മഹാഭാരതത്തിന്റെ കഥകൾക്ക് പുതുരൂപം നല്കിക്കൊണ്ടുള്ള യഥാതഥമായ പുനരാഖ്യാനമായ ഈ കൃതി പൗരാണികകാലത്തെ മൂല്യങ്ങൾ, സംസ്കാരം, രാജത്വം, വർണം, വംശശുദ്ധി, ജാതിബന്ധങ്ങൾ, സ്ത്രീകളുടെ ത്യാഗമനോഭാവം എന്നിവയെ പുതിയൊരു വീക്ഷണകോണിലൂടെ വിമർശനവിധേയമാക്കുന്നു.

അംബ, ഭീഷ്മർ എന്നീ മഹാഭാരതകഥാപാത്രങ്ങളുടെ വ്യത്യസ്തവും സമാന്തരവുമായ ജീവിതത്തെ കേന്ദ്രീകരിച്ച് പ്രഭാകര ശിശില രചിച്ച പുംസ്ത്രീ എന്ന കന്നഡ നോവലിന്റെ പരിഭാഷ.

വിശദാംശങ്ങൾ

പരിഭാഷ കെ.വി. കുമാരൻ
ഗ്രന്ഥകർത്താക്കൾ ബി പ്രഭാകര ശിശില
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അംബ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട