ബാലസാഹിത്യം കോംബോ ഓഫർ-3
Rating:
0%
In stock
Regular Price ₹775.00 -25% Special Price ₹581.00

ജനപ്രിയവും ബാല സാഹിത്യത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച നാല് പുസ്തകങ്ങൾ.

ലിറ്റിൽ പ്രൊഫസർ

അവനവനെ അറിയാനും വ്യത്യസ്തമായി ചിന്തിക്കാനും അതിലൂടെ ലോകത്തെ മാറ്റാനും സാധിക്കുമെന്ന് തിരിച്ചറിഞ്ഞ നാലു കുട്ടികളിലൂടെ ജീവിതം പറയുന്ന നോവൽ. ഇതളും ഷാരിഖും സമന്യുവും ഹെയ്ദിയും മാത്രമല്ല, ജീവിതത്തിൽ ഒരു വ്യക്തിയും ലിറ്റിൽ പ്രൊഫസർമാരാണ്.  കുട്ടികൾക്കും കുട്ടികളുടെ മനസ്സുള്ള മുതിർന്നവർക്കും ജീവിത നൈപുണികളിലൂടെ പുതുവഴികൾ കണ്ടെത്താമെന്ന ബോധ്യപ്പെടുത്തുന്ന രചന. മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ ഭാരമില്ലാതെ, കഥകളിലൂടെ ജീവിതത്തെ സ്പർശിക്കുന്ന മനഃശാസ്ത്ര നോവൽ


ഒളിവർ ട്വിസ്റ്റ്

ചാൾസ് ഡിക്കൻസ് രചിച്ച ഇംഗ്ലീഷ് നോവലായ ഒലിവർ ട്വിസ്റ്റിന്റെ പുനരാഖ്യാനമാണിത്.മധ്യകാല ഇംഗ്ലണ്ടിലെ എല്ലാ ദുരിതങ്ങളും കഷ്ടപ്പാടുകളും ഇതിൽ വിവരിക്കുന്നു.ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ഈ കൃതി മാനുഷികാവസ്ഥയുടെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്നു.അനാഥാലയത്തിൽ നിന്ന് രക്ഷപെട്ട് വരുന്ന ഒലിവർ കുപ്രസിദ്ധനായ മോഷ്ടാവായ ഫാഗിന്റെ കൂട്ടത്തിൽ എത്തുകയും മോഷണം പഠിക്കുകയും ചെയ്യുന്നു.ബംബിൾ ഫാഗിൻ,സെക്‌സ്,നാൻസി,റോസി,ബ്രൗൺലോ തുടങ്ങിയവരുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന അതിമനോഹരമായ നോവലിന്റെ നവരൂപം.


കോറൽ ഐലന്റ്

സ്‌കോട്ടിഷ് എഴുത്തുകാരനായ ആർ എം ബല്ലാടൈൻ എഴുതിയ ക്ലാസിക്ക് നോവൽ തെക്കൻ സമുദ്രത്തിൽ കപ്പൽച്ചേതത്തെ തുടർന്ന് ഒരു ദ്വീപിൽ പെട്ടുപോകുന്ന മൂന്ന് ആൺകുട്ടികളുടെ സാഹചര്യം വിവരിക്കുന്നു.റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.


മൈഡിയർ കുട്ടിച്ചാത്തൻ

ഒരു തലമുറയിലെ കുട്ടികളെയപ്പാടെ സ്വാധീനിച്ച, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ
മൈ ഡിയർ കുട്ടിച്ചാത്തന്റെ നോവൽരൂപം. രാരാകു എന്നു വിളിക്കപ്പെടുന്ന രാജു, രാധ, കുഞ്ചു എന്നീ കുട്ടികളും അവരുടെ സുഹൃത്തും സംരക്ഷകനുമായിത്തീരുന്ന കുട്ടിച്ചാത്തനും റിക്ഷാക്കാരൻ ചക്രക്കുഞ്ഞും ഈർക്കിലി ഡൂക്കിലി മന്ത്രവാദിയും ചങ്ങലപ്പാമ്പും വെള്ളരിക്കണ്ണനും മാന്ത്രികവവ്വാലും പുഷ്കരൻമാസ്റ്ററും മാന്ത്രികപ്പൂട്ടുകുറ്റിയും മിന്നാമിനുങ്ങിന്റെ രഥവും…

Product: ബാലസാഹിത്യം കോംബോ ഓഫർ-3 are being added to cart ...
x
x
Product: ബാലസാഹിത്യം കോംബോ ഓഫർ-3 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ബാലസാഹിത്യം കോംബോ ഓഫർ-3

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട