ഗ്രാമമെന്നോ നഗരമെന്നോ സ്ഥലഭേദമില്ലാതെ, നിസ്വനെന്നോ പ്രഭുവെന്നോ വര്‍ഗഭേദമില്ലാതെ, ശുഭപര്യവസായിയെന്നോ ദുരന്തപര്യവസായിയെന്നോ ഗുണഭേദമില്ലാതെ, ദേശദേശാന്തരങ്ങളില്നിന്നും ഗ്രിം സഹോദരന്മാര് ഒന്നിച്ചുചേര്‍ത്ത നാടോടിക്കഥകള്‍ വിശ്വപ്രസിദ്ധമാണ്. ലോകഭാഷകളിലാകെയും ദേശാടനംനടത്തിയ ‘ഗ്രിമ്മിന്റെ കഥകളി’ല്‍നിന്നും നര്‍മരസപ്രധാനമായ 15 കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. മടിയന്മാരും നുണയന്മാരും ആത്മപ്രശംസികളും പരിഹാസികളും കപടനാട്യക്കാരും പേടിത്തൊണ്ടന്മാരും അല്പജ്ഞാനികളും അസൂയാലുക്കളും ലോകവിവരം കമ്മിയായവരും ഒക്കെ ഈ ‘കോമഡി റിപ്പബ്ലിക്കി’ല്‍ ഇടതിങ്ങിപ്പാര്‍ക്കുന്നു. വെള്ളിനാണയങ്ങള്‍ തുപ്പുന്ന മാന്ത്രികക്കുതിരയെ അന്വേഷിച്ചലയുന്നതും, ഉണക്കവൈക്കോലില്നിന്നും കനകനൂല്‍ ഉണ്ടാക്കുന്നതും, സ്വര്‍ഗത്തില്‍നിന്നും അബദ്ധവശാല്‍ ഭൂമിയില്‍ പതിച്ചതും ഒക്കെയായ ചില വിരുതരെ ഇവിടെ നിങ്ങള്‍ക്കു കണ്ടുമുട്ടാം.
Categories: | വിഭാഗങ്ങൾ, കഥകൾ, നർമ്മം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സലാം എലിക്കോട്ടിൽ |
---|---|
പ്രസാധകർ | H&C Books |
നിരൂപണങ്ങൾ എഴുതുക