മഴ ആകാശത്തെ നനയ്‌ക്കുന്നില്ല
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ഷമീമയുടെ കഥകളില്‍ അനീതിക്ക് നേരെ ക്ഷോഭിക്കുന്ന ഒരു മനസ്സുണ്ട്. മൂല്യച്യുതിയുടെ കൊടിയ വിഷം വമിക്കുന്ന നഗരസംസ്‌കൃതിയെ എഴുത്തുകാരി ആധിയോടെയാണ് സമീപിക്കുന്നത്.

Product: മഴ ആകാശത്തെ നനയ്‌ക്കുന്നില്ല are being added to cart ...
x
x
Product: മഴ ആകാശത്തെ നനയ്‌ക്കുന്നില്ല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഷമീമയുടെ കഥകളില്‍ അനീതിക്ക് നേരെ ക്ഷോഭിക്കുന്ന ഒരു മനസ്സുണ്ട്. മൂല്യച്യുതിയുടെ കൊടിയ വിഷം വമിക്കുന്ന നഗരസംസ്‌കൃതിയെ എഴുത്തുകാരി ആധിയോടെയാണ് സമീപിക്കുന്നത്. ഉപരിവര്‍ഗം, നിസ്വവര്‍ഗത്തോട് കാണിക്കുന്ന ഉപേക്ഷ അവരെ അമര്‍ഷം കൊള്ളിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമചേതനയും, കുടുംബബന്ധങ്ങളിലും, പ്രണയജീവിതത്തിലും അനുഭൂതമാകുന്ന ഐന്ത്രിയ വ്യവഹാരങ്ങളും മൃദുലവും പ്രശാന്തവുമായ വാക്കുകളാല്‍ അവര്‍ സ്പര്‍ശിച്ചുപോവുകയാണ്.

നിണമിറ്റുന്ന അനുഭവങ്ങള്‍ മനുഷ്യജീവിതത്തിനു യാതനയാവുമ്പോള്‍, എഴുത്തുകാരി സമൂഹത്തിന്റെ സുസ്ഥിതിയില്‍ വ്യാകുലയായിപ്പോകുന്നു. സംസ്‌കാരംകൊണ്ടുള്ള വികാസവും, അഹങ്കാരംകൊണ്ടുള്ള വിനാശവും മിക്ക കഥകളിലും തെളിഞ്ഞു നില്‍ക്കുന്നു. ഹിംസാത്മകതയുടെ വഴി നേരിന്റെ വഴിയല്ലെന്നു അവര്‍ പറഞ്ഞുവെക്കുന്നു. ഇക്കഥകളില്‍ സര്‍ഗ്ഗാത്മകതയുടെ പ്രക്ഷുബ്ധാവസ്ഥയില്ല, സ്‌ഫോടാത്മകമായ വാക്കുകളില്ല. എന്നാല്‍ ധാര്‍മ്മികമൂല്യങ്ങളോടുള്ള ആന്തരപ്രതിപത്തി ശ്രദ്ധേയമാണ്. വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷമീമ വളപട്ടണം
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഴ ആകാശത്തെ നനയ്‌ക്കുന്നില്ല
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട