നോവൽ കോംബോ ഓഫർ-1
Rating:
0%
In stock
Regular Price ₹824.00 -25% Special Price ₹618.00

ജനപ്രിയവും നോവൽ വിഭാഗത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച മൂന്ന് പുസ്തകങ്ങൾ.

ലൈഫ് ഓഫ് പൈ


കടൽക്ഷോഭത്തിൽ തകർന്ന കപ്പലിൽനിന്നും രക്ഷപെട്ടവർ അഞ്ചുപേർ മാത്രമായിരുന്നു. പതിനാറുവയസ്സുകാരൻ പൈ എന്ന ആൺകുട്ടിയും കാലൊടിഞ്ഞ ഒരു സീബ്രയും ഒരു കഴുതപ്പുലിയും ഒരു പെൺ ഒറാങ് ഉട്ടാനും പിന്നെ 200 കിലോ തൂക്കം വരുന്ന റിച്ചാർഡ് പാർക്കർ എന്ന കടുവയുമായിരുന്നു ആ അഞ്ചുപേർ. പസഫിക് കടലിന്റെ അനന്തനീലിമ പശ്ചാത്തലമൊരുക്കുന്ന അത്യപൂർവ്വയൊരു കഥ തുടങ്ങുകയായി. നോവൽ രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷക്കണത്തിന് ആസ്വാദകരെ നേടിയ കൃതിയുടെ ചാരുതയാർന്ന പരിഭാഷ.


നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം


അനശ്വര പ്രണയത്തിന്റെ   ഇതിഹാസ കാവ്യമായി മലയാളികൾ സ്വകാര്യമായി നെഞ്ചേറ്റിയ  നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.റീത്താമ്മവിയുടെ റോസ് കോട്ടേജും ആന്റണിയും ജോണിക്കുട്ടിയും പെരിവിങ്കിളിലെ സോഫിയും എലിസബത്തും ആന്റണി പൈലോക്കാരനും ഈ കാല്പനികഭംഗിയിൽ  തലയെടുപ്പോടെ നിൽക്കുന്നു.നോവൽസാഹിത്യ ശാഖയിലെ സൂപ്പർഹിറ്റായി മാറിയ കെ കെ സുധാകരന്റെ പ്രണയകൃതി.


അനന്തഭദ്രം


രണ്ടായിരത്തി മൂന്നിൽ മലയാളമനോരമ ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ജനപ്രിയനോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി. ദിഗംബരൻ എന്ന യുവമാന്ത്രികന്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥപറയുന്നു ഈ മാന്ത്രികനോവൽ. രണ്ടായിരത്തി നാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്തു ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിത്രഅവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന വ്യത്യസ്ത മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.

Product: നോവൽ കോംബോ ഓഫർ-1 are being added to cart ...
x
x
Product: നോവൽ കോംബോ ഓഫർ-1 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:നോവൽ കോംബോ ഓഫർ-1

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട