പ്രണയം ദുഖവും മധുരവും ധൈര്യവും തരുന്ന വിസ്മയമാണ്. അത് കുളിരില്‍ നിന്നും മഴയായും സുഗന്ധത്തില്‍ നിന്നും പൂങ്കാവനമായും മൗനത്തില്‍ നിന്ന് നൊമ്പരമായും ഹാജറയുടെ കവിതയില്‍ ഉണ്ട്. പ്രണയിയെ മരണാനന്തരം മറക്കുവാനുള്ള വഴികള്‍ പോലുമുണ്ട്. പ്രണയത്തിന്റെ ഉറച്ച വേരുകള്‍ ഉണ്ട്. ഓരോ നിഴലനക്കത്തിലും പ്രണയിയെ തൊട്ടുണര്‍ത്തുന്ന ഹൃദയമായി കവിതയില്‍ ഉണ്ട്.
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഹാജറയുടെ കവിതകളില്‍ വിപ്രലംഭം അടക്കമുള്ള എല്ലാ പ്രണയഭാവങ്ങളും ഉണ്ട്. പ്രണയത്തിന്റെ ഉദാത്തഭാവമായ രതിയെ വാക്കുകളുടെ മൂടല്‍മഞ്ഞുകൊണ്ടു മനോഹരമായി മറച്ചുവച്ചിട്ടുണ്ട്.
പ്രണയത്തിന്റെ ഒരവസ്ഥ ഉന്മാദമാണ്. അതീവ ഹൃദ്യമായ ഉന്മാദം. അത് ഷാംപുവിന്റെയും പെര്‍ഫ്യൂമിന്റെയും രാത്രിയുടെയും മണമായും സ്വപ്നാടനങ്ങളില്‍ ഒഴുക്കിവിട്ട ചുംബനപ്പൂവായും പ്രളയവേഷം ധരിച്ച മഴയായും മുറിച്ചു മാറ്റിയാലും തഴച്ചു വളരുന്ന ചില്ലയായും ഹാജറയുടെ ഹൃദയാക്ഷരങ്ങളില്‍ ഉണ്ട്.
വിശദാംശങ്ങൾ
ISBN | 9789388343671 |
---|---|
ഗ്രന്ഥകർത്താക്കൾ | ഹാജറ കെ എം |
പ്രസാധകർ | സൈകതം ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട