സ്വാതിതിരുനാള്‍ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്കരിക്കുന്ന നോവല്‍
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ധനുമാസരാത്രിയുടെ ഹൃദയം അതിലൂടെ ഒഴുകിയെത്തുന്ന നാദധാര...വര്ഷകാലമേഘങ്ങളുടെ മുഴക്കം... രാപ്പാടികളുടെ ഏകാന്തസംഗീതം..
ഭാരതീയ സംഗീതകലയിലെ ധന്യാത്മാവായ സ്വാതിതിരുനാള്‍ മഹാരാജാവ്..സമൃദ്ധിയും അഭ്യുന്നതിയും ഐശ്വര്യവും യുദ്ധവും സമാധാനവും എല്ലാം കലര്‍ന്ന
ഒരു നീണ്ട കാലഘട്ടത്തിന്റെ ഓര്‍മകള്‍.. രാജസ്ഥാനത്തിനു മീതെ എപ്പോഴും വന്നലയ്ക്കുന്ന ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ ഹുങ്കാരശബ്ദങ്ങളെ മറികടന്നുകൊണ്ട് ഉയരുന്ന ആനന്ദഭൈരവിയും തോടിയും ദേവഗാന്ധാരവും ശങ്കരാഭരണവും കാമ്പോജിയും... ഷഡ്ക്കാല ഗോവിന്ദമാരാര്‍.. വടിവേലു.. പൊന്നയ്യ... ചിന്നയ്യ... ശിവാനന്ദം... തുടങ്ങിയ പ്രതിഭാശാലികള്‍... സ്വാതിതിരുനാളിന്റെ ഹൃദയത്തില്‍ തുടിക്കുന്ന ശബ്ദചിത്രങ്ങളായി മാറിയ തിരുവിതാംകൂറിന്റെ മുന്നൂറോളം വര്‍ഷത്തെ ചരിത്രം
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | വൈക്കം ചന്ദ്രശേഖരൻ നായർ |
---|---|
പ്രസാധകർ | ചിന്ത പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട