ത്രില്ലർ കോംബോ ഓഫർ-2
Rating:
0%
In stock
Regular Price ₹892.00 -25% Special Price ₹669.00

ജനപ്രിയവും ത്രില്ലറുകളിൽ  ഏറെ ശ്രദ്ധേയവുമായ മികച്ച മൂന്ന് പുസ്തകങ്ങൾ.

റെഡ് ലേഡി


'ശത്രുവിനെ നിഗ്രഹിക്കാത്തവരാരാ ഉള്ളത്? ദൈവങ്ങള്‍ കൊല്ലാറില്ലേ? രാജാക്കന്മാര്‍ കൊല്ലാറില്ലേ? മന്ത്രിമാര്‍ കൊല്ലാറില്ലേ? രാഷ്ട്രീയക്കാര്‍ കൊല്ലാറില്ലേ? നിങ്ങള്‍ പോലീസുകാര്‍ കൊല്ലാറില്ലേ? മത പുരോഹിതന്മാര്‍ കൊല്ലാറില്ലേ? സാധാരണക്കാര്‍ കൊല്ലാറില്ലേ?'' ഗേളിയുടെ ചോദ്യം കേട്ട് ഇടിവെട്ടേറ്റവനെ പോലെ സിഐ റോബിന്‍ ഇരുന്നു.


പാതിരാ കുർബാന


ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത്യകളും അന്വേഷിക്കുന്ന അക്ബറിന്‍റെ യാത്രകള്‍. ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍.


ദി ഗ്വാവാ ട്രീ

ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍. വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഷ ഇതിന്‍റെ രചനാഭാഷയാകുമ്പോള്‍, പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു.

ക്രൈം നമ്പർ 25/83 ചെമ്പിലമ്മിണി കൊലക്കേസ്

Product: ത്രില്ലർ കോംബോ ഓഫർ-2 are being added to cart ...
x
x
Product: ത്രില്ലർ കോംബോ ഓഫർ-2 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ത്രില്ലർ കോംബോ ഓഫർ-2

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട