Close
ENTE PRANAYA KATHAKAL
-
(0)By : കെ.പി. സുധീര
എന്റെ പ്രണയ കഥകൾ
ഈ നിമിഷം ഞാനൊരാളെ സ്നേഹിച്ചാൽ, ഒരുപാടു ജന്മങ്ങൾക്കു പകരം ചരിതാർഥമാകുന്ന ഒരു നിമിഷമാണത്. സ്നേഹത്തിന്റെ ഒരേയൊരു നിമിഷം അനശ്വരതയല്ലേ? എന്തിനാണ് ജീവിതത്തെ ദുരിതസങ്കടങ്ങളുടെ കാണാക്കയെമെന്ന് വിളിക്കുന്നത്, പ്രണയം നിങ്ങൾക്ക് പുതിയ ചിറകുകൾ നല്കുമ്പോൾ? എന്നിൽ പ്രണയം നിറച്ചവനേ, എന്നെ ഞാനാക്കിയവനേ, എന്നിൽ സംഗീതം നിറച്ചവനേ, നീ പോകുന്നുവോ? നീലപ്പളുങ്കുകൾ പോലുള്ള നിൻ കണ്ണുകൾ എന്റെ കണ്ണിൽനിന്ന് മറയുന്നുവോ? തുലീപ് പുഷ്പത്തിന്റെ സുഗന്ധം എന്റെ നാസികയിൽനിന്ന് അകലുന്നുവോ? സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് വഞ്ചിക്കുന്നവർ. പ്രണയപ്രലോഭനത്തിന്റെ വലകൾ വീശുന്നവർ. സൂത്രപ്പണികളാൽ ആത്മാവിനെ തകർക്കുന്നവർ. ഇങ്ങനെയൊക്കെ എന്റെ പാനപാത്രം കണ്ണുനീർ വീണ് കയ്ച്ചുപോകുന്നു.
₹300₹240