ചിന്താചരിത്രം ആധുനികകേരളത്തിന്റെ ബൗദ്ധികചരിത്രങ്ങൾ

290 232

മലയാളത്തില്‍ നടക്കുന്ന പുതിയ പഠനങ്ങള്‍, അവയില്‍ ഉപയോഗിക്കപ്പെടുന്ന പരികല്പനകളുടെ പ്രശ്‌നവല്‍ക്കരണം, കേരളത്തിലെ ധൈഷണികവ്യവഹാരങ്ങളില്‍ അടിപ്പടവായി വര്‍ത്തിക്കുന്ന മലയാളി റീജിയന്‍, അതിലെ വൈരുദ്ധ്യങ്ങള്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ പ്രമേയമേഖലകളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.

9 in stock

കേരളത്തിന്റെ ബൗദ്ധികചരിത്രം ആരായുന്ന പഠനങ്ങള്‍ മിക്കതും പൊതുവേ നവോത്ഥാനം, സാമൂഹികപരിഷ്‌ക്കരണം, തുടങ്ങിയ പ്രമേയങ്ങളില്‍ ചെന്നു നില്‍ക്കുകയോ സാമൂഹികപരിഷ്‌ക്കര്‍ത്താക്കളുടെ ധൈഷണികസംഭാവനകള്‍ എന്ന നിലയില്‍ സങ്കല്പിക്കപ്പെടുകയോ ആണ് പതിവ്. ചരിത്രത്തെ സാമ്പത്തികമോ സാമൂഹികമോ ആയ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണമോ പ്രതിഫലനമോ ആയി മാത്രം കണ്ടിരുന്ന അത്തരം ചരിത്രാഖ്യാനങ്ങള്‍ ചിന്തയിലല്ല സാമൂഹികമാറ്റത്തിലായിരുന്നു പ്രധാനമായും ഊന്നിയത്. സാമൂഹികമാറ്റത്തില്‍ നിബദ്ധമായിട്ടുള്ള ഒന്നായി ചിന്തയെ സങ്കല്പിക്കുന്നതില്‍ നിന്ന് മാറി കേരളീയമായ ചിന്തകളുടെ ലീനിയേജ് അന്വേഷിച്ചു പോകുന്നതും സങ്കല്പനപരമായ പൊളിച്ചെഴുത്ത് അനിവാര്യമാക്കുന്നതുമായ ആലോചനകളാണ് ഈ പുസ്തകത്തിലുള്ളത്. കേരളത്തിലെ ലിബറല്‍ചിന്താധാരകള്‍, മാര്‍ക്‌സിസത്തിന്റെ കേരളീയമായ പരാവര്‍ത്തനങ്ങള്‍, സാമൂഹികശാസ്ത്രത്തിലും ചരിത്രവിജ്ഞാനത്തിലും മലയാളത്തില്‍ നടക്കുന്ന പുതിയ പഠനങ്ങള്‍, അവയില്‍ ഉപയോഗിക്കപ്പെടുന്ന പരികല്പനകളുടെ പ്രശ്‌നവല്‍ക്കരണം, കേരളത്തിലെ ധൈഷണികവ്യവഹാരങ്ങളില്‍ അടിപ്പടവായി വര്‍ത്തിക്കുന്ന മലയാളി റീജിയന്‍, അതിലെ വൈരുദ്ധ്യങ്ങള്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ പ്രമേയമേഖലകളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.
Weight 0.5 kg
എഡിറ്റർ

സജീവ് പി വി

Reviews

There are no reviews yet.

Be the first to review “ചിന്താചരിത്രം ആധുനികകേരളത്തിന്റെ ബൗദ്ധികചരിത്രങ്ങൾ”

Your email address will not be published.

Vendor Information