ആൽഫ

130 104

വൈശാഖന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളില്‍ അനിവാര്യമായിട്ടുള്ള അന്തശ്ഛിദ്രത്തെ നരവംശശാസ്ത്രമെന്ന പ്രതീകത്തിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന നോവല്‍.

4 in stock

Author: ടി.ഡി.രാമകൃഷ്ണൻ

ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം. മനുഷ്യന്‍ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ എത്രയോ കുറച്ചു മാത്രമേ ഹോമോസാപ്പിയന്‍ എന്ന ഈ മൃഗം സഞ്ചരിച്ചിട്ടുള്ളൂ എന്നുള്ള ഉള്‍ക്കാഴ്ച തരുവാന്‍ ടി ഡി രാമകൃഷ്ണന്റെ ആല്‍ഫ’എന്ന നോവല്‍ നമ്മെ സഹായിക്കും. ഉള്ളിന്റെ ഉള്ളിലേക്കു തുറക്കുന്ന ഒരു കണ്ണ് ഇതിലുണ്ട്. -വൈശാഖന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളില്‍ അനിവാര്യമായിട്ടുള്ള അന്തശ്ഛിദ്രത്തെ നരവംശശാസ്ത്രമെന്ന പ്രതീകത്തിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന നോവല്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആൽഫ”

Vendor Information