അടിയന്തരാവസ്ഥ-കിരാതവാഴ്ചയുടെ 21 മാസങ്ങൾ

380 304

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ രാഷ്ട്രീയ അന്ധകാരത്തിലേക്ക് തള്ളിവിട്ട 21 മാസങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം. രാജ്യത്തിന്‍റെ് ഭരണഘടനയെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്‍റെ് അന്തസത്തയെ തക‍ര്‍ത്തെറിയുന്ന നയങ്ങളിലൂടെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും കൂട്ടാളികളും രാജ്യത്ത് നടത്തിയ കിരാതവാ്ചയുടെ നേര്‍സാക്ഷ്യങ്ങള്‍. അടിയന്തരാവസ്ഥാ പ്രഖ്യാപ നവും അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജീവിച്ച ഇന്ത്യൻ ജനതയുടെ ഗതിവിഗതികളും ഈ പുസ്തകത്തിലൂടെ പുനർചിന്തനത്തിന് വിധേയമാക്കപ്പെടുന്നു. അടിയന്തരാവസ്ഥയെ പറ്റി- സെബാസ്റ്റ്യന്‍ ജോസഫ് (എഴുത്തനുഭവം) അനന്യസാധാരണവും പവിത്രവുമെന്നൊക്കെ വാഴ്ത്തപ്പെട്ടതും എഴുതിവയ്ക്കപ്പെട്ടതുമായ ഒരു ഭരണ ഘടനയാണ് 1950 ജനുവരി 26ന് ഭരണഘടനാ ശിൽപ്പികൾ ഇന്ത്യയ്ക്ക് പ്രദാനം ചെയ്തത്. ആ ഭരണ ഘടനയുടെ കീഴിൽ രണ്ട് പ്രധാനമന്ത്രിമാർ പൂർണ്ണമായും മറ്റൊരാൾ ഭാഗികമായും ഇന്ത്യയെ നയിച്ചു. മൂന്ന് പൂർണ്ണയുദ്ധങ്ങളെ ഇന്ത്യ നേരിട്ടു. മറ്റൊരു യുദ്ധത്തിൽ പോർച്ചുഗീസ് സാമ്രാജ്യത്വശക്തിയെ ഇന്ത്യയിൽ നിന്ന് കെട്ട്‌കെട്ടിച്ചു. ഇരുപത്തഞ്ച് വർഷവും അഞ്ച് മാസവും ഏതാനും ദിനങ്ങളും കഴിഞ്ഞ ഒരുദിവസം എന്തുകൊണ്ടോ ഈ പവിത്രമായ ഭരണഘടന മരവിപ്പിക്കപ്പെട്ടു.

1 in stock

Author: സെബാസ്റ്റിയൻ ജോസഫ്

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ രാഷ്ട്രീയ അന്ധകാരത്തിലേക്ക് തള്ളിവിട്ട 21 മാസങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം. രാജ്യത്തിന്‍റെ് ഭരണഘടനയെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്‍റെ് അന്തസത്തയെ തക‍ര്‍ത്തെറിയുന്ന നയങ്ങളിലൂടെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും കൂട്ടാളികളും രാജ്യത്ത് നടത്തിയ കിരാതവാ്ചയുടെ നേര്‍സാക്ഷ്യങ്ങള്‍. അടിയന്തരാവസ്ഥാ പ്രഖ്യാപ നവും അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജീവിച്ച ഇന്ത്യൻ ജനതയുടെ ഗതിവിഗതികളും ഈ പുസ്തകത്തിലൂടെ പുനർചിന്തനത്തിന് വിധേയമാക്കപ്പെടുന്നു. അടിയന്തരാവസ്ഥയെ പറ്റി- സെബാസ്റ്റ്യന്‍ ജോസഫ് (എഴുത്തനുഭവം) അനന്യസാധാരണവും പവിത്രവുമെന്നൊക്കെ വാഴ്ത്തപ്പെട്ടതും എഴുതിവയ്ക്കപ്പെട്ടതുമായ ഒരു ഭരണ ഘടനയാണ് 1950 ജനുവരി 26ന് ഭരണഘടനാ ശിൽപ്പികൾ ഇന്ത്യയ്ക്ക് പ്രദാനം ചെയ്തത്. ആ ഭരണ ഘടനയുടെ കീഴിൽ രണ്ട് പ്രധാനമന്ത്രിമാർ പൂർണ്ണമായും മറ്റൊരാൾ ഭാഗികമായും ഇന്ത്യയെ നയിച്ചു. മൂന്ന് പൂർണ്ണയുദ്ധങ്ങളെ ഇന്ത്യ നേരിട്ടു. മറ്റൊരു യുദ്ധത്തിൽ പോർച്ചുഗീസ് സാമ്രാജ്യത്വശക്തിയെ ഇന്ത്യയിൽ നിന്ന് കെട്ട്‌കെട്ടിച്ചു. ഇരുപത്തഞ്ച് വർഷവും അഞ്ച് മാസവും ഏതാനും ദിനങ്ങളും കഴിഞ്ഞ ഒരുദിവസം എന്തുകൊണ്ടോ ഈ പവിത്രമായ ഭരണഘടന മരവിപ്പിക്കപ്പെട്ടു. സ്വതന്ത്രഇന്ത്യയുടെ ഭരണ ഘടന ഇതര സ്വതന്ത്ര രാഷ്ട്രങ്ങളുടേതിനേക്കാൾ വ്യത്യസ്തവും പാവനവുമായിരുന്നത് അതിലെ ചില വ്യവ സ്ഥകൾ പൗരന്മാർക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. പൂർണ്ണാർഥത്തിലുള്ള ഒരു ഇന്ത്യൻ പൗരന് മറ്റുള്ളവരുമായി അനുവദനീയമായ ജീവിത സാഹചര്യങ്ങളിൽ സമത്വം ഉറപ്പുനൽകുന്ന അനുച്ഛേദം 14, പ്രസംഗിക്കുവാനും സഞ്ചരിക്കുവാനും ജീവനോപാധികൾ നേടുന്നതിനും അനുവദിക്കുന്ന അനുച്ഛേദം 19, ജീവനും സ്വാതന്ത്ര്യത്തിനും ഉറപ്പ് നൽകുന്ന അനുച്ഛേദം 21, അന്യായതടങ്കൽ നിഷേധിക്കുന്ന അനുച്ഛേദം 22 എന്നിവയെല്ലാം നിഷേധിച്ചുകൊണ്ടുള്ള അടിയന്ത രാവസ്ഥാ പ്രഖ്യാപനമാണ് 1975 ജൂൺ 25ന് ഉണ്ടായത്. പൗരന്മാർക്ക് മാത്രമല്ല കോടതികൾക്കുണ്ടാ യിരുന്ന അധികാരങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തു. ഇന്ദിരാ ഗാന്ധി എന്ന ഭരണാധികാരി നേടിയ ജനവിധിക്ക് കളങ്കം ചാർത്തിക്കൊണ്ട് ഏകാധിപത്യം നില നിർത്താനുള്ള ഉദ്ദേശ്യത്തോടെ ആയിരുന്നു അർദ്ധരാത്രിയിൽ നടത്തിയ അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ മറികടക്കുക എന്ന ഏകോദ്ദേശ്യമായിരുന്നു പ്രഖ്യാപനത്തിന്‍റെ കാരണമായി പറയാനുണ്ടാ യിരുന്നത്. പോകപ്പോകെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ നേടിയെടുത്ത അധികാരം വ്യക്തി നിഷ്ഠം എന്നതിലുപരി ഒരു കോക്കസ്സിൻറെ ബഹുമുഖ താൽപ്പര്യങ്ങൾക്ക് വിധേയമായി. ഇന്ദിരാ ഗാന്ധി യുടെ പുത്രൻ സഞ്ജയ് ഗാന്ധിയും കൂട്ടാളികളും മുൻകയ്യെടുത്ത് നടപ്പാക്കിയ ഭ്രാന്തൻപരിപാടികൾ ഇന്ത്യയിലെ സാധാരണ ജനങ്ങളെ വട്ടംകറുക്കി. ഇന്ദിര ചുരുക്കത്തിൽ ഒരാൾപ്പേരായി മാറി. 1971ൽ നടന്ന ഇന്തോ-പാക് യുദ്ധാനന്തരം അവർ നേടിയെടുത്ത ദുർഗ എന്ന വിളിപ്പേര് അവർക്ക് നഷ്ടമായി. നാട്ടുരാജാക്കന്മാർക്കുള്ള പ്രിവിപേഴ്‌സ് നിർത്തലാക്കൽ, സ്വകാര്യബാങ്കുകളുടെ ദേശസാൽക്കരണം തുടങ്ങിയ നടപടികളിലൂടെ സ്വായത്തമാക്കിയ സോഷ്യലിസ്റ്റ് പ്രതിച്ഛായയും അവർക്ക് കൈമോശം വന്നു. എന്നാൽ ചുരുങ്ങിയ ഒരു കാലയളവിനുശേഷം നഷ്ടമായ മനസ്സാന്നിദ്ധ്യം അവർക്ക് വീണ്ടുകിട്ടി. അങ്ങനെ ഒരു സാഹചര്യത്തിൽ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലു ണ്ടായിരുന്ന വ്യത്യസ്ത ചിന്താഗതിക്കാർ ചേർന്ന് തട്ടിക്കൂട്ടിയ ഒരു രാഷ്ട്രീയസംവിധാനത്തിന് മുമ്പിൽ അവർ കാലിടറി വീണു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനവിരുദ്ധമായ ഒരു കാലഘട്ടം അവസാനിപ്പിച്ചു കൊണ്ട് പകരം വന്ന ഭരണകൂടങ്ങളും തകർന്നടിഞ്ഞു. (പിന്നേയും ഇന്ദിര പുനർജ്ജീവിച്ചു.) ഈ കാലഘട്ടത്തിൽ അടിയന്തരാവസ്ഥാ പ്രഖ്യാപനവും അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജീവിച്ച ഇന്ത്യൻ ജനതയുടെ ഗതിവിഗതികളും പുനർചിന്തനത്തിന് വിധേയമാക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച ജനതാപാർട്ടിയുടെ ഉദയം, അതിന് ത്യാഗപൂർണ്ണമായ നേതൃത്വം നൽകിയ ജയപ്രകാശ് നാരായൻ എന്ന രണ്ടാം മഹാത്മാഗാന്ധിയുടെ അവിശ്രമമായ അദ്ധ്വാനം എന്നിവ പുതു തലമുറയുടെ മുമ്പിൽ അനാവരണം ചെയ്യേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഈ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അടിയന്തരാവസ്ഥ-കിരാതവാഴ്ചയുടെ 21 മാസങ്ങൾ”

Vendor Information