ചാന്ദ്രയാത്രയെക്കുറിച്ചുള്ള ഗൂഢാലോചനാസിദ്ധാന്തം പരിഗണിച്ചാല്‍ രസകരമായ സവിശേഷതകള്‍ ഏറെ ആഘോഷവും വില്പനയുമാണ്. നാല് ലക്ഷം ആളുകളുടെ മനുഷ്യപ്രയത്നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്രാവിവാദം ഹാരിപോട്ടര്‍ സാഹിത്യം പോലെ വിറ്റഴിയപ്പെട്ടു. അമേരിക്കയില്‍ മാത്രം ആറ് ശതമാനം ആളുകള്‍ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്ന് വിശ്വസിക്കുന്നുണ്ടത്രേ. ഗൂഢാലോചനാപ്രമാണങ്ങളുടെ ഒരു വശ്യത അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏത് സങ്കീര്‍ണ്ണമായ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കും ഗൂഢാലോചനാവാദക്കാര്‍ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നല്കുന്നു: ”മനുഷ്യന്റെ ഒരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്കൊരു വലിയ കുതിച്ചുചാട്ടം” എന്ന് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്ട്രോങ് വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കല്‍ നാടകമായിരുന്നു എന്ന് കേട്ടപ്പോള്‍ ഓള്ഡ്രിന് ശുണ്ഠി വന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആശ്ചര്യകരം എന്നു പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുവാദകഥകള്‍ വിശ്വസിക്കാന്‍ നമ്മുടെ ലോകത്ത് കുറെയധികം ആളുകള്‍ ഇപ്പോഴുമുണ്ട് എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, അവരില്‍ പലരും ജോലിനോക്കുന്നത് യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റുകളിലാണ് !
അമ്പിളിക്കുട്ടന്മാർ -ചാന്ദ്രയാത്രയും ഗൂഢാലോചനസിദ്ധാന്തങ്ങളും
ചാന്ദ്രയാത്രയെക്കുറിച്ചുള്ള ഗൂഢാലോചനാസിദ്ധാന്തം പരിഗണിച്ചാല്‍ രസകരമായ സവിശേഷതകള്‍ ഏറെ ആഘോഷവും വില്പനയുമാണ്.
4 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
-
ഖസാക്കിന്റെ ഇതിഹാസം
₹180₹144
Reviews
There are no reviews yet.