മനുഷ്യരേക്കാൾ ഉപരിയായി വസ്തുക്കളെ കഥാപാത്രങ്ങളാക്കാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ് രാകേഷ് നാഥ്. കഥകളിലേക്കു പ്രവേശിക്കുമ്പോൾ വസ്തുക്കളുടെ ജീവിതമാണ് ദൃശ്യമാകുന്നത്. ഇവിടെ മനുഷ്യരും വസ്തുക്കളും പരസ്പരം കൂടിക്കുഴയുന്നു, സിനിമയും ചിത്രകലയും സമന്വയിക്കുന്ന ഒരു പുതിയ ദൃശ്യഭാഷ തെളിയുകയും ചെയ്യുന്നു. – തോമസ് ജോസഫ്
രാകേഷ് നാഥിന്റെ കഥാസമാഹാരം അടുത്തിടെയാണ് വായിക്കാനായത്. ഇന്നത്തെ ചെറുപ്പക്കാരുടെ പുതുവഴിയിൽ നിന്ന് മാറിനടക്കാനാണ് രാകേഷ് നാഥ് ഇഷ്ടപ്പെടുന്നതെന്ന് ഈ പുസ്തകത്തിലെ ചില കഥകളെങ്കിലും ബോധ്യപ്പെടുത്താതിരിക്കില്ല. ശബ്ദങ്ങളിൽ നിന്ന് രൂപങ്ങളിലേക്കും രൂപകങ്ങളിൽ നിന്ന് വാക്കുകളിലേക്കും അതിൽ നിന്ന് മൗനത്തിലേക്കും സുഷിരത്തിലേക്കും പോയിപ്പോയി പിന്നെയൊരു പൊട്ടൽ. – ഡോ എം കെ ഹരികുമാർ
രാകേഷ് നാഥിന്റെ തിയറിയുടെ പ്രയോഗം ഞാൻ കാണുന്നത് ഭാഷയിലാണ്. പ്രയോഗസജ്ജമായ പദങ്ങളിലാണ്. പൗരസ്ത്യാലങ്കാരികന്മാർ ശബ്ദോർജ്ജത്തെ സ്ഫോടം എന്നു വിളിച്ചു. ഈ സ്ഫോടത്തിന്റെ സ്ഫോടനമാണ് വായനയിലാകവേ എന്നെ ഞെട്ടിപ്പിച്ചത്. യാഥാസ്ഥിതിക കഥപണ്ഡിതന്മാരെ ഇത് അലോസരപ്പെടുത്തിയേക്കാം. ഒരളവോളം. – ഡോ കെ ശശികുമാർ
ജീവിതത്തിന്റെതായ എല്ലാ സങ്കീർണ്ണവ്യൂഹങ്ങളൂം ഏറെക്കുറെ നിശ്ചിതമായിത്തന്നെ കഥകളുടെ ക്രാഫ്റ്റിലും അല്ലാതെയും രാകേഷ്നാഥ് വിലയിച്ചു ചേർത്തിരിക്കുന്നു. അതിഹ്രസ്വമായ ഒരു മനുഷ്യായുസ്സിൽ നിർണ്ണയിക്കപ്പെടുന്ന വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും മീതേ ജീവശാസ്ത്ര സംബന്ധമായ ലൈംഗികതയ്ക്ക് സുപ്രധാനമായ പ്രാധാന്യം രാകേഷ് നാഥ് നൽകിപ്പോരുന്നുണ്ട്. രാകേഷ് നാഥ് ഒരു ഫ്രോയ്ഡിയൻ പിന്തുടർച്ചക്കാരനാണെന്നു കൂടി ഓർക്കേണ്ടതാണ്. – ജി മനു പുലിയൂർ.
Reviews
There are no reviews yet.