അനിതയുടെ വീട്

75 60
Poorna Eram

ഇ. ഹരികുമാറിന്റെ പന്ത്രണ്ട് പുതിയ കഥകള്‍. ഓരോ കഥയും നിങ്ങള്‍ക്കു മുമ്പില്‍ തുറന്നിടുന്ന ജീവിതങ്ങളുടെ നിസ്സഹായാവസ്ഥയും അതില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ശ്രമങ്ങളും നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു, നിരന്തരം അലട്ടുന്നു.

3 in stock

Author: ഇ. ഹരികുമാര്‍
ഇ. ഹരികുമാറിന്റെ പന്ത്രണ്ട് പുതിയ കഥകള്‍. ഓരോ കഥയും നിങ്ങള്‍ക്കു മുമ്പില്‍ തുറന്നിടുന്ന ജീവിതങ്ങളുടെ നിസ്സഹായാവസ്ഥയും അതില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ശ്രമങ്ങളും നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു, നിരന്തരം അലട്ടുന്നു. ഹരികുമാര്‍ കഥകളുടെ മുഖമുദ്രയുള്ളതാണ് ഓരോ കഥയും. ഒരൊറ്റ പേജുപോലും വിരസമാകുന്നില്ല. അമ്മ മരിച്ച് പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന ഒരു ആറുവയസ്സുകാരിയുടെ കഥയാണ് ‘എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍’. അവളെ രക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം വിലങ്ങുതടിയായി നില്ക്കുന്നതുമൂലം സ്വന്തം ആത്മാവ് നഷ്ടപ്പെടുന്ന ഒരാളാണ് അതിലെ കഥാപാത്രം. ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഭര്‍ത്താവിനെക്കുറിച്ചുള്ള നിരാലംബയായ ഭാര്യയുടെ അന്വേഷണമാണ് ‘അന്വേഷണം’ എന്ന കഥ. അവസാനം പ്രഗത്ഭനായ ഒരു ജ്യോതിഷിയുടെ സഹായത്തോടെ അവള്‍ സത്യം കണ്ടുപിടിക്കുന്നു. എറണാകുളത്തുനിന്ന് ദിവസവും തൃശൂരില്‍പോയി ജോലിയെടുക്കുന്ന നളിനി എന്ന ഇരുപത്തൊമ്പതുകാരിയുടെ കഥയാണ് ‘അനിതയുടെ വീട്’. അനിതയുടെ വീട് അവള്‍ക്കൊരഭയസ്ഥാനമാണ്. വീണ്ടും വീണ്ടും വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഹരികുമാര്‍ കഥകളുടെ സവിശേഷത ഈ കഥകളിലം കാണാന്‍ കഴിയും.
Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അനിതയുടെ വീട്”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!