സ്ഥലകാലമെന്ന പ്രഹേളികകളെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഒരു ദാര്‍ശനികന്റെ സൂക്ഷ്മതയോടെയും കണ്കെട്ടുകാരന്റെ കയ്യടക്കത്തോടെയും സന്നിവേശിപ്പിച്ചിരിക്കുന്ന ലോറന്‍സ് ഡുറലിന്റെ അലക്സാന്‍ഡ്രിയ ക്വാര്ടെറ്റിലെ രണ്ടാമത്തെ പുസ്തകമായ ബാല്‍ത്തസാറിന്റെ ആദ്യ മലയാളപരിഭാഷ.
ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം അടിസ്ഥാനമാക്കി സത്യവും ആപേക്ഷികമാണെന്ന വസ്തുത സാഹിത്യത്തിലേക്കു കൊണ്ടുവന്ന് കഥയെ സമയാധിഷ്ഠിതമാക്കി മുന്നോട്ടു കൊണ്ടുപോകാതെ എഴുതപ്പെട്ട കൃതിയാണിത്. പ്രണയത്തെക്കുറിച്ചുള്ള ഒരു ആധുനികനോവല്‍ എന്ന് ഡുറല്തന്നെ വിശേഷിപ്പിച്ച ഈ പുസ്തകത്തില്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ എല്ലാ വശങ്ങളും തുറന്നുകാണിക്കപ്പെടുന്നു. അലക്സാന്‍ഡ്രിയ നഗരം തങ്ങള്‍ക്കു നിശ്ചയിച്ചിട്ടുള്ള
ലൈംഗികജീവിതത്തിന് അപ്പുറത്ത് കടക്കാനുള്ള ഇതിലെ കഥാപാത്രങ്ങളുടെ ചോദനകളുടെ ജയപരാജയങ്ങള്‍ കൂടിയാണ് ബാല്‍ത്തസാര്‍.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഏറെ പ്രസിദ്ധനായ ലോറന്‍സ് ഡുറലിന്റെ അനനുകരണീയശൈലി അതിന്റെ ആര്‍ജവവും സൗന്ദര്യവും നഷ്ടപ്പെടുത്താതെ വിവര്‍ത്തനം ചെയ്തിരിക്കുന്നു.
Reviews
There are no reviews yet.