പശുരാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടയായിട്ട് കാലമേറെയായി. മതരാഷ്ട്രീയത്തിനായി അത് വീണ്ടും പുറത്തെടുത്തിരിക്കുകയാണ്. ജനങ്ങള്‍ എന്തു തിന്നണം, എന്ത് തിന്നരുത് എന്ന് നിര്‍ണ്ണയിക്കുന്നത് ഒരു ഭരണകൂടമോ പാര്‍ട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണ്. ഹിന്ദുത്വശക്തികള്‍ ഗോമാതാവിനെ വച്ചു കളിക്കുന്ന മതരാഷ്ട്രീയത്തിന്റെ ഉള്ളു കള്ളികളെ വെളിപ്പെടുത്തുകയാണ് ഈ കൃതി. ചരിത്രവും സമകാലിക സംഭവങ്ങളും വിശകലന വിധേയമാക്കി ബീഫിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പഠനം.ഹൈന്ദവ തീവ്രവാദം ഇന്ത്യയിലൊട്ടാകെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ചില വിശ്വാസങ്ങളെ സകല പൗരന്മാര്ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഫാസിസത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. അസഹിഷ്ണുതയുടെ മൂര്ത്തരൂപങ്ങള് ഉറഞ്ഞാടുമ്പോഴും ഉള്ളാലാനന്ദിച്ച് മൗനം നടിക്കുന്ന ഭരണകൂടത്തിനു മറുപടിയായി വിവിധകോണുകളില്‍ നിന്ന് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാകുന്നതാണ് ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികളെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത്. അതുമാത്രമാണ് ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷയും.എന്തു ഭക്ഷിക്കണം എന്ന ഒരു പൗരന്റെ അവകാശത്തില്‍ കടന്നുകയറിയാണ് സംഘപരിവാര്‍ ഇവിടെ പശുരാഷ്ട്രീയം കളിക്കുന്നത്. ഈ ഹൈന്ദവ ഫാസിസത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മതവും ജാതിയും രാഷ്ട്രീയവും ഭക്ഷണത്തില്‍ ഇടപെടുന്നത് എങ്ങനെയാണെന്ന് വിശകലന വിധേയമാക്കുകയാണ് ബീഫും ബിലീഫും: കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും എന്ന പുസ്തകം. ഡി സി ബുക്സിന്റെ നിര്‍ദേശപ്രകാരം സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സിയാണ് ഈ പുസ്തകം തയ്യാറാക്കിയത്.വൃദ്ധമാതാപിതാക്കളെ ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി നടതള്ളുന്നവര്‍ പോലും ഗോമാാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്ന കാലത്തെ ആക്ഷേപഹാസ്യത്തിന്റെയും നിശിത വിമര്‍ശനത്തിന്റെയും കണ്ണിലൂടെ വീക്ഷിച്ചുകൊണ്ട് ജീര്‍ണ്ണിച്ച മതധാര്‍മ്മികത ഒരു മതേതര രാജ്യത്തെ പ്രാകൃതമാക്കുന്നതെങ്ങനെയെന്ന് രവിചന്ദ്രന്‍ ബീഫും ബിലീഫും എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. ബംഗ്ലാദേശിന്റെയോ പാക്കിസ്ഥാന്റെയോ അഫ്ഗാനിസ്ഥാന്റെയോ വികലാനുകരണമായി ഈ രാജ്യം അധപതിക്കുകയാണെന്ന് പുസ്തകം മുന്നറിയിപ്പ് നല്കുന്നു. തസ്ലിമ നസ്രീന് പറഞ്ഞതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ തെന്നിവീഴുന്നത് ഒരു ‘ഹിന്ദു സൗദി’യിലേക്കാണോ എന്ന ഭയം നിറയ്ക്കുന്നതാണ് ഓരോ വരിയും.ഗാന്ധിജിയുടെ കാലം മുതല്‍ ചര്‍ച്ചയായിരുന്ന ഗോവധനിരോധനം എന്ന ആവശ്യത്തിന്റെ ചരിത്രത്തിലേക്കും ബീഫും ബിലീഫും കടന്നുചെല്ലുന്നു. നിരോധനം സാധ്യമല്ലെന്നും ഗോവധ നിരോധന ബില്‍ പാസായാല്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്നും വ്യക്തമാക്കിയ ജവഹര്‍ലാല്‍ നെഹ്രുവാണ് ഇക്കാര്യത്തില്‍ ഗാന്ധിജിയേക്കാള്‍ പ്രായോഗികമായ നിലപാട് സ്വീകരിച്ചതെന്ന് രവിചന്ദ്രന്‍ വ്യക്തമാക്കുന്നു. വിസ്മൃതിയിലാണ്ടുകിടന്ന ഗോവധനിരോധനമെന്ന ആശയത്തെ പൊടിതട്ടിയെടുത്ത് രാഷ്ട്രീയായുധമാക്കിയ നരേന്ദ്രമോദിയുടെ ഭരണകാലത്ത് ബീഫ് കയറ്റുമതി പതിനഞ്ച് ശതമാനത്തിലധികം വര്‍ദ്ധിച്ചതായും സര്‍ക്കാര്‍ തലത്തില്‍ അറവുശാലകള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും രചയിതാവ് തെളിവുകള്‍ മുന്നോട്ടുവെച്ച് സമര്‍ത്ഥിക്കുന്നു.
ബീഫും ബിലീഫും
ചരിത്രവും സമകാലിക സംഭവങ്ങളും വിശകലന വിധേയമാക്കി ബീഫിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പഠനം.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.