“യെനാനേ… എടാ… കുഞ്ഞുമിടുക്കാ…’
യെനാൻ തലചെരിച്ചു നോക്കി. ആരോ വിളിച്ചല്ലോ. അത് അപ്പൂപ്പനോ അമ്മൂമ്മയോ അല്ല.
ഭൂമിയുടെ പോക്കറ്റുപോലെ ഭിത്തിയിൽ പതിഞ്ഞുകിടക്കുന്ന അലമാരയാണത്. പേടിച്ചുപോയോ എന്ന് അത് അവനോട് ചോദിച്ചു. അവൻ അദ്ഭുതത്തോടെ നോക്കി. സംസാരിക്കുന്ന അലമാര. അത് സ്വന്തം കഥ പറയുകയാണ്. അലമാരഗ്രാമത്തിലെ അലമാരകൾ. അവയ്ക്ക് കൈകാലുകളുണ്ടായിരുന്നു. അവർ സംഘം ചേർന്ന് നാടുമുഴുവൻ ചുറ്റിക്കറങ്ങും. മനുഷ്യരെ സഹായിക്കുകയായിരുന്നു അവരുടെ പ്രധാനപണി. എന്നാൽ അഹങ്കാരിയായ ഒരു അലമാര മൂലം അവയ്ക്ക് സഞ്ചരിക്കാനും സംസാരിക്കാനും കഴിയാതായി… ഇത് ഉത്സാഹത്തോടെ നിരന്തരം സംശയങ്ങൾ ചോദിക്കുന്ന ബാലനായ യെനാന്റെ കഥയാണ്.
അത്യന്തം രസകരമായി വായിക്കാനാവുന്ന ബാലനോവൽ
Reviews
There are no reviews yet.