സെലിബ്രേഷന്‍ കുക്ക്ബുക്ക് എന്ന ഈ പുസ്തകം തയ്യാറാക്കിയത് സോഷ്യല്‍ ശാസ്ത്രജ്ഞ കൂടിയായ ഡോ. സെലിന്‍ സണ്ണിയാണ്.
ആരോഗ്യമുള്ള ശരീരത്തിലാണ് ചൈതന്യവത്തായ മനസ്സ് കുടികൊള്ളുന്നത്. ആരോഗ്യത്തെ നിലനിര്‍ത്താന്‍ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഇതെല്ലാമറിയാമെങ്കിലും വിശേഷാവസരങ്ങള്‍ വരുമ്പോള്‍ വീട്ടമ്മമാര്‍ ഒന്ന് കുഴങ്ങും. കാരണം ആഘോഷങ്ങളില്‍ അനുയോജ്യമായ ഭക്ഷണം എന്നും തയ്യാറാക്കേണ്ട ഒന്നല്ലല്ലോ? അത്തരക്കാര്‍ക്കായി പുറത്തിറങ്ങിയിരിക്കുന്ന പുസ്തകമാണ് സെലിബ്രേഷന്‍ കുക്ക്ബുക്ക്.
പുതുവര്‍ഷത്തിന്റെ ആവേശം ഭക്ഷണത്തിലും നിറയ്ക്കാന്‍ സഹായിക്കുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുതുവത്സര വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ രുചിക്കൂട്ടുകളുടെ പെരുമഴയാണ് ഈസ്റ്റര്‍ വിഭവങ്ങളില്‍ സെലിബ്രേഷൻ കുക്ക് ബുക്ക് കാണാന്‍ സാധിക്കുന്നതെങ്കില്‍ ഒന്നാന്തരം വെജിറ്റേറിയന്‍ സദ്യയുടെ സുഖം പകരുന്നതാണ് ഓണവിഭവങ്ങള്‍. റംസാന്‍ വിഭവങ്ങളാകട്ടെ, പരമ്പരാഗതമായ ചില നാടന്‍ വിഭവങ്ങളെ നമുക്ക് പരിചയപ്പെടുത്തുന്നു. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെല്ലാം ഉള്‍പ്പെടുന്ന വിഭാഗമാണ് ക്രിസ്മസ് വിഭവങ്ങള്‍.
Reviews
There are no reviews yet.