ചുവപ്പാണെന്റെ പേര്‌

525 420

പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബുള്‍ നഗരം. ഹിജറ വര്‍ഷത്തിന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മാഹാത്മ്യം രേഖപ്പെടുത്താന്‍ 1591ല്‍ ഒരു ഗ്രന്ഥം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.

7 in stock

Author: ഓര്‍ഹന്‍ പാമുക്‌

പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബുള്‍ നഗരം. ഹിജറ വര്‍ഷത്തിന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മാഹാത്മ്യം രേഖപ്പെടുത്താന്‍ 1591ല്‍ ഒരു ഗ്രന്ഥം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പുസ്‌തകം പാശ്ചാത്യരീതിയിലുള്ള ചിത്രീകരങ്ങള്‍കൊണ്ട്‌ അലങ്കരിക്കുന്നതിനായി ഏറ്റവും മികച്ച ചിത്രകാരന്‍മാരെ ചുമതലയേല്‍പ്പിക്കുന്നു. ഒരു ദിവസം എലിഗന്റ്‌ എന്ന ചിത്രകാരന്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന്‌ മേല്‍നോട്ടക്കാരന്‍ എനിഷ്‌ത്തെയും. അവശേഷിക്കുന്നവര്‍ ഭയചകിതരാകുന്നു. സുല്‍ത്താന്‍ വിശദീകരണം ആവശ്യപ്പെടുന്നു. എന്നാല്‍ കൊലപാതകിയെക്കുറിച്ചുള്ള ഏകസൂചന പകുതിവരച്ച ചിത്രങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നു….. നിഗൂഢപ്രണയത്തിന്റെയും കലയുടെയും അതിനിപുണമായ മിശ്രണമാണ്‌ 2006ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഓര്‍ഹന്‍ പാമുക്കിന്റെ ഈ നോവല്‍.

Weight 0.5 kg
ISBN

9788126414017

Reviews

There are no reviews yet.

Be the first to review “ചുവപ്പാണെന്റെ പേര്‌”

Vendor Information