കളര്‍ റെയ്കി

144 115

ഒരുകാലത്ത് ഏതസുഖത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഡോക്ടറുടെയും മരുന്നുകളുടെയും ലോകത്തേയ്ക്ക് പോയവരാണ് മലയാളികള്‍. ഇന്ന് പല കാരണങ്ങള്‍ കൊണ്ടും നാം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പാര്‍ശ്വഫലമില്ലാത്ത ചികിത്സാരീതികളിലേക്കും മരുന്നുകള്‍ ഉപയോഗിക്കാത്ത ചികിത്സയിലേക്കും നാം നോട്ടമിടുന്നു. അങ്ങനെയുള്ളവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന ഒന്നാണ് റെയ്കി ചികിത്സ….

Out stock

Out of stock

Author: പ്രവീൺകുമാർ എം പി

ഒരുകാലത്ത് ഏതസുഖത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഡോക്ടറുടെയും മരുന്നുകളുടെയും ലോകത്തേയ്ക്ക് പോയവരാണ് മലയാളികള്‍. ഇന്ന് പല കാരണങ്ങള്‍ കൊണ്ടും നാം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പാര്‍ശ്വഫലമില്ലാത്ത ചികിത്സാരീതികളിലേക്കും മരുന്നുകള്‍ ഉപയോഗിക്കാത്ത ചികിത്സയിലേക്കും നാം നോട്ടമിടുന്നു. അങ്ങനെയുള്ളവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന ഒന്നാണ് റെയ്കി ചികിത്സ.

പാര്‍ശ്വഫലങ്ങളില്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ സമ്പൂര്‍ണ്ണ രോഗനിവാരണം വാഗ്ദാനം ചെയ്യുന്നതാണ് ജപ്പാനിലെ ബുദ്ധസന്ന്യാസി ഡോ. മിഖാവോ ഒസൂയി കൊടുംതപസ്സിലൂടെ കണ്ടെത്തിയ റെയ്കി എന്ന ഊര്‍ജ്ജ ചികിത്സ. പല രാജ്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ അലോപ്പതിയ്ക്കൊപ്പം തന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്ന റെയ്കിയുടെ പ്രചാരം ഇന്ത്യയില്‍ താരതമ്യേന വളരെ കുറവാണ്. വരുംകാല ചികിത്സാരീതികളില്‍ പ്രധാന സ്ഥാനമുണ്ടാവാനിടയുള്ള റെയ്കിയെക്കുറിച്ച് ഏതൊരു സാധാരണക്കാരനും മനസ്സിലാകും വിധം ലളിതമായി തയ്യാറാക്കിയ പുസ്തകമാണ് കളര്‍ റെയ്കി.

മനുഷ്യശരീരം എന്ന അധ്യായത്തിലൂടെ മനുഷ്യന്റെ ശരീരത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ച ശേഷം രചയിതാവ് രണ്ടാം അധ്യായത്തിലൂടെ റെയ്കി എന്താണെന്ന് വ്യക്തമാക്കുന്നു. മൂന്നാമത്തെ അധ്യായത്തിലൂടെ 1,2 അറ്റ്യൂണ്മെന്റുകള്‍ ലഭിച്ചവര്‍ക്ക് കൈകാര്യം ചെയ്യാനുള്ള റെയ്കി സങ്കേതങ്ങളും നാലം അധ്യായത്തില്‍ മാസ്റ്റര്‍ ഡിഗ്രി തലത്തിലുള്ള റെയ്കി സങ്കേതങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ശക്തിമത്തായ ജാപ്പനീസ് റെയ്കി ക്രിയകളാണ് നാലാം അധ്യായത്തിലുള്ളത്. കളര്‍ റെയ്കി ചികിത്സ എന്ന നൂതന ചികിത്സാ സങ്കേതത്തെ പരാമര്‍ശിക്കുന്ന അഞ്ചാം അധ്യായമാണ്കളര്‍ റെയ്കി എന്ന പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നതില്‍ തെറ്റില്ല. വേഗത്തില്‍ രോഗനിവാരണം സാധ്യമാക്കുന്ന ഒന്നാണ് കളര്‍ റെയ്കി. ഈ പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന ഒരാള്‍ക്ക് അനായാസം ഒരു റെയ്കി വിദഗ്ധനായി മാറാന്‍ സാധിക്കും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കളര്‍ റെയ്കി”

Vendor Information