കളേഴ്സ് ഓഫ് ലവ്

170 136

‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘ ഒരു വിഷാദഗാനംപോലെ’ തുടങ്ങിയ കഥാസമാഹാരങ്ങളും കൈരളി ടി.വി. സീരിയലായി – ‘സമ്മർ ഇൻ അമേരിക്ക’- ലക്ഷക്കണക്കിന് ആരാധകരെ നേടിയ ‘സ്വപ്നാടനം’ ‘നിറമിഴികൾ,നീലമിഴികൾ’ തുടങ്ങിയ  നോവലുകളും രചിച്ച് മലയാള സാഹിത്യത്തിൽ സ്വന്തമായൊരിടം നേടിയ നീനാ പനയ്ക്കലിന്റെ തികച്ചും വ്യത്യസ്തമായ പുതിയ നോവൽ; അമേരിക്കൻ ജീവിതത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുന്നതും.

10 in stock

Author: നീനാ പനയ്ക്കല്‍

‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘ ഒരു വിഷാദഗാനംപോലെ’ തുടങ്ങിയ കഥാസമാഹാരങ്ങളും കൈരളി ടി.വി. സീരിയലായി – ‘സമ്മർ ഇൻ അമേരിക്ക’- ലക്ഷക്കണക്കിന് ആരാധകരെ നേടിയ ‘സ്വപ്നാടനം’ കുഞ്ഞിന്റെ നിറവും രൂപവും സ്വന്തം മാതാപിതാക്കളുടെ നിറവും രൂപവുമല്ല, ചില ജനിതക ഘടകങ്ങളാണ് നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കിയ ‘നിറമിഴികൾ,നീലമിഴികൾ’ തുടങ്ങിയ  നോവലുകളും രചിച്ച് മലയാള സാഹിത്യത്തിൽ സ്വന്തമായൊരിടം നേടിയ നീനാ പനയ്ക്കലിന്റെ തികച്ചും വ്യത്യസ്തമായ പുതിയ നോവൽ; അമേരിക്കൻ ജീവിതത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുന്നതും.

മുപ്പത്തൊന്നു വയസ്സുകാരിയും അതിസുന്ദരിയുമായ കോടീശ്വരി സ്റ്റെഫനിയെ വിവാഹം ചെയ്യുന്നു പതിനെട്ടുകാരനായ റോബർട്ട്….തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നറിഞ്ഞ അവർ കറുമ്പിയും ആഫ്രിക്കനമേരിക്കൻ യുവതിയുമായ ഡോണയുടെ സഹായം തേടുന്നതും റോബർട്ടിന്റെ വെളുത്ത ഇരട്ടക്കുട്ടികൾക്ക് ഡോണ ‘വാടകമാതാവാ’കുന്നതും തന്റെ ഭർത്താവിന് ഡോണയുമായി അവിഹിതബന്ധമുണ്ടെന്ന് സ്റ്റെഫനി സംശയിച്ചതും ഡോണയുടെ വയറ്റിൽ നിന്നെടുത്ത കുട്ടികളുമായി അവൾ സ്ഥലം വിടുന്നതും എല്ലാം കഥയെ ഉദ്വേഗജനകമാക്കുന്നു. തന്റെ വയറ്റിൽ പിറന്ന കുട്ടികളെ ഒരു നോക്കുകാണാൻ പോലും കഴിയാതെ ദുഃഖിക്കുന്ന ഡോണയും അവൾക്കു തുണയായെത്തുന്ന എമ്മയും എല്ലാം അവിസ്മരണീയ കഥാപാത്രങ്ങൾ. തന്റെ സംശയം അടിസ്ഥാനരഹിതമായിരുന്നു എന്ന് പിൽക്കാലത്ത് അറിയുന്ന സ്റ്റെഫനി ഉള്ളിലെരിയുന്ന കുറ്റബോധത്തോടെ ഇരട്ടക്കുട്ടികളുമായി ഡോണയെ കാണാനെത്തുന്ന അവസാനരംഗം ഏറെ അപൂർവ്വവും അതീവ ഹൃദ്യവും. വായനക്കാർ ഒരിക്കലും മറക്കാനിടയില്ലാത്ത തികച്ചും അസാധാരണമായ വായനാനുഭവം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കളേഴ്സ് ഓഫ് ലവ്”

Vendor Information

  • Store Name: Prabhat Book House
  • Vendor: Prabhat Book House
  • Address:
  • No ratings found yet!