മലയാള കവിതാപാരമ്പര്യത്തെ നന്നായി ഉള്‍ക്കൊണ്ട ഒരു കാവ്യസംസ്‌കാരത്തിന്റെ ബലിഷ്ഠമായ അടിത്തറയിലാണ് ശാന്തി ജയകുമാറിന്റെ കവിതാരചന. മലയാളത്തിന്റെ ഈണവും താളവും ഉള്‍ക്കൊണ്ട കാവ്യഭാഷയിലാണെങ്കിലും ആധുനിക – ആധുനികോത്തര കാവ്യസംസ്‌കാരത്തിന്റെ മുദ്രകളും ഈ കവിതകളില്‍ സമൃദ്ധം. പദ്യത്തിലും ഗദ്യത്തിലും തികഞ്ഞ സ്വാഭാവികത. അതോടൊപ്പം അനുഭവലോകത്തിന്റെ അനിവാര്യമായ സങ്കീര്‍ണ്ണത. ചിലപ്പോള്‍ ധ്വനിസാന്ദ്രത. ചിലപ്പോള്‍ വാചാലത, ചിലപ്പോള്‍ ലയാത്മകം. ചിലപ്പോള്‍ സംഘര്‍ഷാത്മകം. ഈ കവിതകളില്‍ തെളിയുന്ന വ്യക്തിത്വത്തെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യവച്ഛേദിക്കുക ദുഷ്‌കരം. അനുഭവത്തിന്റെ ലിംഗഭേദാതീതമായ സങ്കീര്‍ണ്ണതകളെ സ്വാംശീകരിക്കാന്‍ പലപ്പോഴും വെമ്പുന്ന വാങ്മയം. ഈ കവിതകളില്‍ തീവ്രമായ ഒരു പ്രതിജ്ഞയുണ്ട്. തീക്ഷ്ണമായ ഒരു വാഗ്ദാനമുണ്ട്.
ഈര്‍പ്പം നിറഞ്ഞ മുറികള്‍
കല്പടവിലിരുന്ന് നിലാവ് കാണുന്നവര്‍, ദര്‍പ്പണം മോര്‍ഫിന്‍, ഗാലപ്പഗോസില്‍, ഒരുപുഴയുണ്ടായിരുന്നു, ശുക്രാചാര്യന്‍, ആത്മഹത്യയ്ക്കുശേഷം, മുജ്ജന്മത്തിന്റെ മൂടുപടം തുടങ്ങി 56 കവിതകള്‍.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.