തലയ്ക്കു വെടിയേറ്റ്, ഒരു അര്‍ദ്ധരാത്രിയില്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ഉറക്കമുണര്‍ന്ന ഹാര്‍വാര്‍ഡിലെ സിംബോളജി പ്രൊഫസ്സര്‍ റോബര്‍ട്ട് ലാങ്ഡണ്‍ തനിക്കു കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറില്‍ നടന്നതൊന്നും, താന്‍ എന്തിന് എങ്ങനെ ഇറ്റലിയില്‍ എത്തി എന്നതുള്‍പ്പെടെ ഓര്‍മ്മയില്ലെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. തന്റെ ജീവന്‍ രക്ഷിച്ച സിയന്ന ബ്രൂക്‌സ് എന്ന വനിതാ ഡോക്ടറോടൊപ്പം ലാങ്ഡണ്‍ നടത്തുന്ന അന്വേഷണവും പ്രത്യക്ഷത്തില്‍ ഒരു കാരണവുമില്ലാതെ തന്നെ പിന്തുടരുന്ന ഒരു പെണ്‍കൊലയാളിയില്‍നിന്നും മറ്റൊരു ഗൂഢസംഘത്തില്‍നിന്നുമുള്ള ഒളിച്ചോട്ടത്തിനുമിടയില്‍ ലോകാവസാനത്തിനുതന്നെ കാരണമാകുന്നൊരു ക്യുെണ്ടത്തലിനൊരുമ്പെട്ട, ദാന്തെയുടെ ഇന്‍ഫര്‍ണോ എന്ന കാവ്യത്തിന്റെ ആരാധകനായ, ഭ്രാന്തന്‍ ശാസ്ത്രകാരനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യസൂചകങ്ങളുടെ കെട്ടുകള്‍ അഴിക്കുന്നു. ഒപ്പംതന്നെ ലോകാരോഗ്യസംഘടന ഏല്പിച്ച വലിയൊരു രക്ഷാദൗത്യവും നിറവേറ്റുന്നു. കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊ്യുണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്‍കുന്ന ലോകോത്തര കൃതി.
ഇൻഫർണോ
ഡാ വിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്‍മാരും എന്നീ വിഖ്യാത കൃതികള്‍ക്കു ശേഷം മറ്റൊരു റോബര്‍ട്ട് ലാങ്ഡണ്‍ നോവല്‍. ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച്, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍തലങ്ങള്‍ സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്‍.
3 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.