കളിമണ്ണുപോലെ ചോരനീലിച്ചും മാംസം ഇളം വയലറ്റാർന്നും മൃത്യുവിന്റെ അത്യാസക്തിയിൽ ഞാൻ തീവണ്ടിപ്പടിയിൽ നിന്നും എക്സ്ടെൻഷൻ കോഡിൻ്റെ ചെമ്പുകമ്പികൾ വെളിയിലെടുത്തു ദേഹത്ത് വരിഞ്ഞു കെട്ടി.ഠ കാര മരണക്കുടുക്കിൽ പകച്ചു നിന്നു.കണ്ണീരൊപ്പാം മുലപ്പാലിറ്റി.മകൻ്റെ നിലവിളി എന്നെയുണർത്തി.
എനിക്കെഴുതാൻ ഒന്നുമുണ്ടായിരുന്നില്ല.കടലാസില്ല.മഷിയില്ല ആഹ്‌ളാദങ്ങളുമില്ല.ഇടയ്ക്ക് തന്നത്താൻ നോക്കുമ്പോൾ നെടുവീർപ്പോടെ ഞാനെന്നെ കാണാറുണ്ട്.അച്ഛനുമമ്മയും പൊന്നു പ്യൂപ്പയിൽ നിന്നും ‘പൊന്നെ പൊട്ടെ പൊടിയെ’ എന്ന് പാലൂറ്റിത്താരാട്ടി വളർത്തിവിട്ട വയൽക്കോതശലഭമായിരുന്നു ഞാനെന്നു തോന്നും.
Reviews
There are no reviews yet.