ഏതോ യുറാനസിൽ ഒരു ശിവനും ഗംഗയും

125 100

അഗ്നിയുടെ കഥാകാരിയിൽ നിന്നും മലയാളം കണ്ടതിൽ വച്ച് ഏറ്റവും തീക്ഷ്ണതയേറിയ വന്യമായ തുറന്നെഴുത്തുകൾ.

6 in stock

Author: സിതാര എസ്

അഗ്നിയുടെ കഥാകാരിയിൽ നിന്നും മലയാളം കണ്ടതിൽ വച്ച് ഏറ്റവും തീക്ഷ്ണതയേറിയ വന്യമായ തുറന്നെഴുത്തുകൾ.

“എന്റെ ചില്ലകൾ കൊണ്ട് അവനെ പുണർന്നുനിൽക്കവേ അവന്റെ തളിരുകളിലൂറിയ കണ്ണുനീർ ഞാൻ കണ്ടു… ഞാൻ മാത്രം കണ്ടു എന്നെനിക്ക് തോന്നി…ഞാൻ മാത്രം കണ്ടുവെന്ന് ഞാൻ കുശുമ്പാത്തിയായി… ഞാൻ മാത്രം… ഞാൻ മാത്രം…എന്റെ വേരുകൾ വാത്സല്യത്താലും വേദനയാലും പിടഞ്ഞു… നൈറ്റിനെ കണ്ണുനീരു കാണുന്നത് ഞാൻ മാത്രം… നിന്റെ ആത്മാവ് എരിയുന്നത് എന്റെ കനലുകളിൽ മാത്രം…”

“അവന്റെ പ്രണയത്തിൽ പുഴയായലിയുമ്പോഴൊക്കെയും ലോകത്തിലെ ഏറ്റവും ഭാഗ്യവതികൾ ആയിരുന്നു അവന്റെ പ്രണയിനികൾ… അവന്റെ പ്രണയാഗ്നിയിൽ നിന്നും പുകയായകന്നുപോയശേഷം അവരെപ്പോൽ ഭാഗ്യമില്ലാത്തവരും വേറെയില്ലായിരുന്നു… ഓരോ സ്ത്രീകളോടും അവൻ വിശ്വസ്തനായിരുന്നു…”

“ഒരാളോടുള്ള സ്നേഹം അസ്തമിക്കാതെ തന്നെ മറ്റാരാളോട് പ്രണയത്തിൽ എങ്ങനെ വിശ്വസ്തനാവാം എന്ന് അവനാണെനിക്ക് കാണിച്ചുതന്നത്… അതിരുപക്ഷെ അവന്റെ ഓരോ പ്രണയിനിക്കും അറിയാമായിരുന്നു…”

Weight 0.5 kg
ISBN

8193728130

Reviews

There are no reviews yet.

Be the first to review “ഏതോ യുറാനസിൽ ഒരു ശിവനും ഗംഗയും”

Vendor Information