ഗ്രഹസ്ഥാനഗണിതം

100 80

പുതിയഗണിതത്തെ ശാസ്ത്രീയമായി വിശകലനംചെയ്യുന്ന ഒരു ഗവേഷണഗ്രന്ഥം – ഗ്രഹസ്ഥാനഗണിതം.

9 in stock

Author: ഇ ശ്രീധരൻ

മനുഷ്യന്റെ വ്യാവഹാരിക ജീവിതത്തിലനുപേക്ഷണീയമായ കാലവിജ്ഞാനം ജ്യോതിർഗോളങ്ങളുടെ ക്രമഭേദമേറെയില്ലാത്ത ഭ്രമണത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് രൂപപ്പെടുത്തിയത്. നിത്യാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിക്കുചുറ്റുമുള്ള ജ്യോതിർഗോളങ്ങളുടെ ഭ്രമണം ഗണിച്ചെടുത്തു. പഞ്ചാംഗങ്ങളും കലണ്ടറുകളും വികസിപ്പിച്ചു. ശാസ്ത്രം പുരോഗമിച്ചപ്പോൾ ആകാശകേന്ദ്രം സൂര്യനെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഭൗമയൂഥം സൗരയൂഥത്തിനു വഴിമാറി. ഭൗമാനുഭവത്തിൽ നിശ്ചയിക്കപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലസംശയത്തിന്റെ നിഴലായി. സൗരയൂഥക്കണക്കനുസരിച്ചുള്ള ജ്യോതിർഗോളസ്ഥാനങ്ങളെ ഭൗമാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ വ്യാഖ്യാനിക്കാം. ജ്യോതിർഗണിതത്തിലെ പുതിയഗണിതമെന്നു വിളിക്കുന്നത് ഇതിനെയാണ്. പുതിയഗണിതത്തെ ശാസ്ത്രീയമായി വിശകലനംചെയ്യുന്ന ഒരു ഗവേഷണഗ്രന്ഥം – ഗ്രഹസ്ഥാനഗണിതം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗ്രഹസ്ഥാനഗണിതം”

Vendor Information