ഹിമഗിരി വിഹാരം

300 240

ഹിമാലയ യാത്രാഗ്രന്ഥങ്ങളിലെ ക്ലാസിക്. മനുഷ്യജീവിതത്തെയാകെ പുല്കിനില്ക്കുന്ന പ്രകൃതിയുടെയും ആത്മീയതയുടെയും ധ്യാനാത്മകദര്‍ശനം. 

5 in stock

Author: ശ്രീ സ്വാമി തപോവനം

ഹിമാലയ യാത്രാഗ്രന്ഥങ്ങളിലെ ക്ലാസിക്. ”ഈശ്വരദര്‍ശനം ലഭിച്ച മഹാത്മാവ് അതേ സത്യത്തെത്തന്നെ സര്‍വത്ര ദര്‍ശിക്കുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. സ്ഥാവരമായ വൃക്ഷങ്ങളിലോ പാടുന്ന പക്ഷികളിലോ മൃഗങ്ങളുടെ ക്രൂരഗര്‍ജനങ്ങളിലോ നിശ്ശബ്ദമായ വനാന്തരങ്ങളിലോ ഗ്രീഷ്മകാലത്തെ ജാജ്ജ്വല്യമാനമായ വിഹായസ്സിലോ സൂര്യോദയത്തിലോ ചന്ദ്രക്കലയിലോ കൊച്ചുതാരകങ്ങളിലോ കൂരിരുട്ടിലോ ആടുന്ന മയിലുകളിലോ ചാടുന്ന വാനരങ്ങളിലോ പൈക്കിടാങ്ങളിലോ അഥവാ ഹിമാലയത്തിലെ കുടിലുകളില്‍ പുകവലിച്ചുകൊണ്ടിരിക്കുന്ന ദരിദ്രഗ്രാമീണരിലോ വയലുകളില്‍ കഠിനാധ്വാനം ചെയ്യുന്ന പര്‍വതപുത്രികളിലോ എവിടെയായാലും…”-സ്വാമി ചിന്മയാനന്ദന്‍

ശിഷ്യന്മാരുടെ അഭ്യര്‍ഥനപ്രകാരം, വിസ്മയിപ്പിക്കുന്ന ഹിമാലയപര്യടനങ്ങളെയും ഹിമാലയഗിരിമകുടങ്ങളിലും പുണ്യതീര്‍ഥങ്ങളിലും ചെയ്ത ഏകാന്തതപശ്ചര്യകളെയും വര്‍ണിച്ചുകൊണ്ട് തപോവനസ്വാമികള്‍ രചിച്ച മനോഹരഗ്രന്ഥമാണ് ഹിമഗിരി വിഹാരം. ഉത്തുംഗമായ അനുഭവങ്ങളുടെ ഈ ആഖ്യാനം ആധ്യാത്മിക-ദാര്‍ശനിക വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അഗാധചിന്തകളെ പ്രകടമാക്കുന്നു. -സ്വാമി ശിവാനന്ദ

മനുഷ്യജീവിതത്തെയാകെ പുല്കിനില്ക്കുന്ന പ്രകൃതിയുടെയും ആത്മീയതയുടെയും ധ്യാനാത്മകദര്‍ശനം.
 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഹിമഗിരി വിഹാരം”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!