എവിടെനിന്നോ എങ്ങനെയോവന്നു, തന്റെ ക്ഷണികമെങ്കിലും, പ്രഭാഭാസുരമായ ജീവിതത്തിലൂടെ ചുറ്റും അഭൗമമായ സൗന്ദര്യപ്രകാശം പരത്തി പൊലിഞ്ഞുപോയ കാളിദാസൻ, നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണിക്കുമ്പോൾ, അതൊരു തീവ്രമായ വായനാനുഭവമായി മാറുന്നു. സഹസ്രാബ്ദങ്ങളുടെ അകലം ഇവിടെ, ആഖ്യാനത്തിന്റെ രസതന്ത്രം നിമിത്തം അലിഞ്ഞില്ലാതെയായിത്തീരുന്നുണ്ട്. അനായാസമായാണ് അനുവാചകർ പ്രാചീനഭാരതത്തിലെ കൊട്ടാരജീവിതത്തിന്റെ നേർസാക്ഷികളായി മാറുന്നത്. അവിടെ അരങ്ങേറുന്നതു രാഷ്ട്രീയോപജാപങ്ങളുടെയും പാനോത്സവങ്ങളുടെയും രതിക്രീഡകളുടെയും നിഴൽനാടകങ്ങളും അവയിൽ കെട്ടുപിണഞ്ഞുപോകുന്ന മഹാനായ ഒരു കലാകാരന്റെ വൃഥാപൂർണ്ണമായ ജീവിതവുമാണ്. കാളിദാസന്റെ ജീവിതത്തിലെ സർഗ്ഗലഹരിയുടെയും അശാന്തിയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും ഉന്മാദത്തിന്റെയുമെല്ലാം പർവങ്ങൾ ഈ ആഖ്യാനത്തിലൂടെ പുനർജനിക്കുന്നതായി അനുഭവപ്പെടുന്നു. – ഡോ എസ് രാജേന്ദ്രൻ
കാളിദാസന്റെ മരണം
എവിടെനിന്നോ എങ്ങനെയോവന്നു, തന്റെ ക്ഷണികമെങ്കിലും, പ്രഭാഭാസുരമായ ജീവിതത്തിലൂടെ ചുറ്റും അഭൗമമായ സൗന്ദര്യപ്രകാശം പരത്തി പൊലിഞ്ഞുപോയ കാളിദാസൻ, നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണിക്കുമ്പോൾ, അതൊരു തീവ്രമായ വായനാനുഭവമായി മാറുന്നു.
7 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.