ഖസാക്കിന്റെ ഇതിഹാസം

180 144

മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസം.ഒ.വി.വിജയൻ ഭാഷയ്ക്ക്‌ സമ്മാനിച്ച മാസ്റ്റർപീസ്‌ രചന .നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ എ.എസ്സിന്റെ ചിത്രങ്ങളും ആഷാമേനോന്റെ അടിക്കുറിപ്പും കെ.പി.നിർമ്മൽ കുമാറിന്റെ പിൻകുറിപ്പും ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.

3 in stock

ഒ വി വിജയന്‍ മലയാളത്തിന് സമ്മാനിച്ച മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേയ്ക്ക് ഉയര്‍ത്തിയ കാലാതിവര്‍ത്തിയായ ഈ നോവല്‍ മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു. ഭാഷാപരവും പ്രമേയപരവുമായ നോവല്‍ കാട്ടുന്ന ഔന്നത്യം തന്നെയാണ് അതിന്റെ കാരണം.

ഒ വി വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തുന്നത്. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം വായനക്കാരന്റെ മനസുകള്‍ കീഴടക്കി യാത്ര തുടരുകയാണ്.

മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്നു വിശേഷിപ്പിക്കാവുന്ന നോവലിന്റെ അറുപത്തി നാലാം പതിപ്പ് ഇപ്പോള്‍ വിപണിയില്‍ എത്തി. മറ്റൊരു അപൂര്‍വ്വതയുമുണ്ട് ഈ പതിപ്പിന്. വ്യത്യസ്തമായ നാല് പുറംചട്ടകളിലാണ് ഈ പതിപ്പിന്റെ വരവ്. ഏത് കവറുള്ള പുസ്തകം വേണമെന്ന് വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. നിലവിലുള്ള പുറംചട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കവറാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഖസാക്കിന്റെ ഇതിഹാസം 1969ല്‍ കറന്റ് ബുക്‌സാണ് ആദ്യമായി പ്രസിദ്ധീകച്ചത്. 1990ലാണ് ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യപതിപ്പിറക്കിയത്. പുതുതലമുറ വായനക്കാരുടെയും വിമര്‍ശകരുടെയും മുന്നില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ സാഹിത്യത്തിന്റെ ഇതിഹാസം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഖസാക്കിന്റെ ഇതിഹാസം”

Vendor Information