കെ ആർ മീര കോംബോ

1,355 1,016

കെ.ആർ.മീരയുടെ 3 നോവലുകൾ : മീരാസാധു, ആരാച്ചാർ, ഘാതകൻ

 

5 in stock

Author: കെ ആർ മീര
മീരാസാധു

“കരിങ്കല്ലില്‍ തീര്‍ത്ത നടപ്പാത വേനലില്‍ പൊള്ളുമ്പോള്‍ ഞാന്‍ ചെരിപ്പിടാതെ നടക്കും. ശരീരമാണ് പ്രേമത്തിന്റെയും ഭക്തിയുടെയും പരീക്ഷണവസ്തു. ഉള്ളംകാല്‍ കരിയുമ്പോള്‍ ഞാന്‍ മാധവനെ ഓര്‍ക്കും. എന്നെ ആദ്യമായ് ചേര്‍ത്തുപിടിച്ചപ്പോള്‍ അയാളുടെ ശരീരം ഇതിനെക്കാള്‍ പൊള്ളി. എനിക്ക് എന്നെക്കുറിച്ച് ഇതിനേക്കാള്‍ മതിപ്പു തോന്നി.”

ഉടലിന്റെ വശ്യതതേടിയെത്തുന്ന ആണ്‍ കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലും കൊണ്ട് ആണ്‍ വഞ്ചനക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയിൽ പ്രകാശിതമാവുന്നു ഇവിടെ.

ആരാച്ചാർ
വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ നേടിയ കൃതി.

ഘാതകൻ

സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുു. ഗാന്ധിനോട്ടു  നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ  ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കു സത്യപ്രിയയുടെ ‘ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്’  അന്വേഷണം എന്ത് അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.

 
 

Reviews

There are no reviews yet.

Be the first to review “കെ ആർ മീര കോംബോ”

Vendor Information