കൃഷ്‌ണ

360 288

ഇൻസ്പെക്ടർ ഗൗഡ നോവൽപരമ്പരയിലെ രണ്ടാമത്തെ പുസ്തകം. ബെംഗളൂരു നഗരത്തിന്റെ അറിയപ്പെടാത്തതും അസുഖകരവുമായ ഒരു ലോകത്തെ അനാവരണം ചെയ്യുന്ന ക്രൈം നോവൽ. ആകാംക്ഷയും ഉദ്വേഗവും ശില്പഭദ്രതയും സൂക്ഷിക്കുന്ന രചനയുടെ രസതന്ത്രം.

2 in stock

Author: അനിത നായർ

ഇൻസ്പെക്ടർ ഗൗഡയുടെ മൊബൈൽ ഫോൺ രാവിലെ ഏഴരമണിക്ക് ഇടതടവില്ലാതെ ശബ്ദിച്ചു. ബൈബിൾ കോളേജിനടുത്തുള്ള ഷാങ്ഗ്രിലാ എന്ന വീട്ടിൽ പതിനഞ്ച് മിനിറ്റിനുള്ളിൽ ഗൗഡ എത്തിച്ചേർന്നു. തറയിൽ കമഴ്ന്ന് കിടക്കുന്ന മനുഷ്യന്റെ തലയുടെ ഒരു ഭാഗം തകർന്നിരുന്നു. ഇരുണ്ടു കട്ടയായിക്കൊണ്ടിരിക്കുന്ന രക്തക്കളം തലയ്ക്കു ചുറ്റും. അയാൾക്കടുത്തായി ചെരിഞ്ഞുകിടക്കുന്ന ബുദ്ധപ്രതിമ. അഭിഭാഷകൻ ഡോ. റാത്തോർ ആണ് കൊല്ലപ്പെട്ടത്. ആരാണ് കൊലയാളി? ഗൗഡ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

Weight 0.5 kg
പരിഭാഷ

സ്മിത മീനാക്ഷി

Reviews

There are no reviews yet.

Be the first to review “കൃഷ്‌ണ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!