ക്രൂശിതനായ നായർ

355 284

എഴുത്തുകാരന്റെ മനസാകുന്ന കണ്ണാടി സമൂഹത്തിന്റെ  നേരെ പിടിക്കുമ്പോൾ തെളിഞ്ഞുവരുന്നത് എത്രമാത്രം അപഹാസ്യമായ,വിരൂപമായ,ദയനീയമായ മുഖചിത്രം ആണെന്നും ഈ നോവൽ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.മലയാളസാഹിത്യശാഖയ്ക്ക് ഏറെയൊന്നും പരിചയമില്ലാത്ത നവലോകസൃഷ്ടകങ്ങളായ ആശയങ്ങളും സ്വതന്ത്രലോകസങ്കല്പങ്ങളുമെല്ലാം ആക്ഷേപഹാസ്യം  എന്ന മേമ്പോടി ചാലിച് സംശുദ്ധമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ നോവലിൽ.

8 in stock

Author: സജിത് മോഹൻ

പ്രഥമകൃതിയായ കുതിരപ്പക്ഷിക്ക് 2021 ലെ TNN സി വി രാമൻപിള്ള സാഹിത്യപുരസ്‌ക്കാരവും കൈതയ്ക്കൽ മഹാമുനി പുരസ്‌ക്കാരവും നേടിയ എഴുത്തുകാരനാണ് ശ്രി സജിത് മോഹൻ.വേറിട്ട കാഴ്ചപ്പാടുകൾ എഴുത്തിലൂടെ സൃഷ്ടിക്കുന്നു എന്നതാണ് സജിത് മോഹൻ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്.ക്രൂശിതനായ നായർ എന്ന പ്രസ്തുത രചന അതിന് മകുടോദാഹരണമാണ്.മനുഷ്യകുലത്തോട് മൊത്തം അടങ്ങാത്ത പുച്ഛവും,അവന്റെ ദയനീയമായ അവസ്ഥയിൽ ആഴമേറിയ സഹാനുഭൂതിയും മാത്രം പ്രകടിപ്പിക്കുന്ന നാരായണക്കല്ലൻ.ഭൂമിയിൽ മനുഷ്യരായി പിറന്നവരെല്ലാം ഒറ്റ കുലം ആണെന്ന സന്ദേശം പേറുന്ന പഞ്ചവിഷ്ണുക്കൾ.അഞ്ചു ചെറുപ്പക്കാർ തുനിഞ്ഞിറങ്ങിയാൽ മതി ലോകത്തിന്റെ ഗതി തന്നെ കീഴ്മേൽ മറിക്കാം എന്ന് തെളിയിക്കുന്ന  പോരാട്ടങ്ങൾ. ഒരു മാറ്റം നല്ലതാണ് എന്നതിന് ഏറ്റവും നല്ല തെളിവാണ്,അതിനെ ഇന്നത്തെ വ്യവ്യസ്ഥിതികളെല്ലാം ഒരുമിച്ച് എതിർക്കുന്നത് എന്ന് ബോധിപ്പിക്കുന്ന കഥാതന്തു.എഴുത്തുകാരന്റെ മനസാകുന്ന കണ്ണാടി സമൂഹത്തിന്റെ  നേരെ പിടിക്കുമ്പോൾ തെളിഞ്ഞുവരുന്നത് എത്രമാത്രം അപഹാസ്യമായ,വിരൂപമായ,ദയനീയമായ മുഖചിത്രം ആണെന്നും ഈ നോവൽ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.മലയാളസാഹിത്യശാഖയ്ക്ക് ഏറെയൊന്നും പരിചയമില്ലാത്ത നവലോകസൃഷ്ടകങ്ങളായ ആശയങ്ങളും സ്വതന്ത്രലോകസങ്കല്പങ്ങളുമെല്ലാം ആക്ഷേപഹാസ്യം  എന്ന മേമ്പോടി ചാലിച് സംശുദ്ധമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ നോവലിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ക്രൂശിതനായ നായർ”

Vendor Information