കണ്ണുകൾ തുറന്നുപിടിച്ച് യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേർക്കാഴ്ചകൾ ആമി ലക്ഷ്മിയുടെ നാല് ലാറ്റിനമേരിക്കൻ യാത്രകളെ അടയാളപ്പെടുത്തുന്നു. കൊളംബിയ, പെറു, ബൊളീവിയ, അർജന്റീന എന്നീ രാജ്യങ്ങളിലൂടെയുള്ള ലക്ഷ്മിയുടെ പര്യടനങ്ങളെ ആകർഷകമാക്കിത്തീർക്കുന്നത് നാടുകാണലിന്റെ രസകരങ്ങളായ വിശേഷങ്ങൾ മാത്രമല്ല, ഗ്രന്ഥകാരിയുടെ ചരിത്രപരവും സാംസ്കാരികവുമായ ജിജ്ഞാസയും അതിനു പിന്നിലെ വായനാപാരമ്പര്യവുമാണ്. മാർകേസിന്റെ ദേശങ്ങളും മയക്കുമരുന്നു കച്ചവട കേന്ദ്രങ്ങളും മാച്ചു പിച്ചുവും ചെഗുവേരയുടെ ഓർമ്മകളും ആമസോൺ കാടുകളുമെല്ലാം ഈ ഗ്രന്ഥത്തിന്റെ താളുകളിൽ നിറയുന്നു. സമഗ്രവും വായനാ സൗഹൃദം നിറഞ്ഞതുമാണ് ലക്ഷ്മിയുടെ സമീപനം. തെളിമയുള്ളതും കാര്യമാത്രപ്രസക്തവുമായ ഭാഷ ഈ ചെറുഗ്രന്ഥത്തിന്റെ പാരായണസൗഖ്യം വർദ്ധിപ്പിക്കുന്നു. രചനയിൽ ഗ്രന്ഥകാരി സ്വീകരിച്ചിരിക്കുന്ന അടുക്കും ചിട്ടയും ഈ കൃതിയെ ഇതിൽ വിവരിക്കുന്ന നാലു രാജ്യങ്ങളിലേക്കുള്ള ഒരു നല്ല കൈപ്പുസ്തകം കൂടിയാക്കിത്തീർക്കുന്നു. കേരളത്തിൽ അത്രയേറെ സുപരിചിതമല്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്ക് ആമി ലക്ഷ്മി ഒരു പുതിയ വാതിൽ തുറക്കുന്നു. ആസ്വാദ്യവും വിജ്ഞാനപ്രദവുമായ വായനയുടെയും തിരിച്ചറിവുകളുടെയും ഒരു അനുഭവലോകമാണ് മലയാള യാത്രാവിവരണ സാഹിത്യത്തിന് ലാറ്റിനമേരിക്കൻ യാത്രകൾ സമ്മാനിക്കുന്നത്.
-സക്കറിയ
ലാറ്റിനമേരിക്കൻ യാത്രകൾ
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൂടെയുള്ള പെൺസഞ്ചാരങ്ങൾ
7 in stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.