ലോകോത്തര കഥകള്‍: വെര്‍ജീനിയ വൂള്‍ഫ്

100 80

എഴുത്തിന്റെ ലോകത്തും ജീവിതത്തിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ലോകസാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വെര്‍ജീനിയ വൂള്‍ഫിന്റെ പ്രശസ്തങ്ങളായ കഥകള്‍….‘ഒരു സ്ത്രീക്ക് കഥ എഴുതണമെങ്കില്‍ പണവും സ്വന്തമായി ഒരു മുറിയും വേണം……..

9 in stock

Author: വെര്‍ജീനിയ വുള്‍ഫ്‌

‘ഒരു സ്ത്രീക്ക് കഥ എഴുതണമെങ്കില്‍ പണവും സ്വന്തമായി ഒരു മുറിയും വേണം’കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇംഗ്ലീഷ് സാഹിത്യരംഗത്ത് മുഴങ്ങിക്കേട്ട ഈ സ്ത്രീശബ്ദം സാഹിത്യത്തെ ഏറ്റവുമധികം സ്വാധീനിച്ച വനിതാപ്രതിഭയായ വെര്‍ജീനിയ വൂള്‍ഫിന്റേതായിരുന്നു. പുതുമയാര്‍ന്ന നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ലേഖിക, നിരൂപക, സാമൂഹ്യവിമര്‍ശക, ഫെമിനിസ്റ്റ് എന്നീ നിലകളിലെല്ലാം ജ്വലിച്ചുനിന്ന അവരുടെ കൃതികള്‍ ഇന്നും ധാരാളമായി വായിക്കപ്പെടുന്നു. എഴുത്തിന്റെ ലോകത്തിലും ജീവിതത്തിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അവര്‍ മരണത്തിലും വ്യത്യസ്തത കണ്ടെത്തി. ഭര്‍ത്താവിനോടുള്ള ആത്മബന്ധം വെളിവാക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പെഴുതി വെച്ചിട്ട് തന്റെ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ കല്ലുകള്‍ നിറച്ച് വീടിനടുത്തുള്ള ഔസ് നദിയിലേക്ക് നടന്നിറങ്ങി ദുരിതജീവിതത്തിന് തിരശീലയിട്ടു.തന്റെ ജീവിതകാലത്ത് ‘മണ്‍ഡേ ടു റ്റിയൂസ്‌ഡേ’ എന്ന പേരില്‍ എട്ട് കഥകള്‍ അടങ്ങിയ ഒരൊറ്റ ചെറുകഥാ സമാഹാരമേ വൂള്‍ഫ് പ്രസിദ്ധീകരിച്ചിരുന്നുള്ളു. മരണാനന്തരം ഭര്‍ത്താവ് ലിയോനാര്‍ഡ് വൂള്‍ഫ് ‘ദി ഹോണ്ടഡ് ഹൗസ് ആന്‍ഡ് അദര്‍ സ്‌റ്റോറീസ്’ എന്ന പേരില്‍ 18 കഥകളുടെ ഒരു സമാഹാരം പുറത്തിറക്കി. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 14 കഥകള്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് ലോകോത്തര കഥകള്‍: വെര്‍ജീനിയ വൂള്‍ഫ് പ്രസിദ്ധീകരിച്ചത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ലോകോത്തര കഥകള്‍: വെര്‍ജീനിയ വൂള്‍ഫ്”

Vendor Information