മറഞ്ഞും തെളിഞ്ഞുമുള്ള മനസ്സെഴുത്താണ് നജാ ഹുസൈനു കവിത. മരത്തിലൂടെ പെൺജീവിതം അടയാളപ്പെടുത്തുമ്പോഴും നിരീക്ഷണങ്ങളിലൂടെ പ്രത്യയശാസ്ത്രബോദ്ധ്യം രേഖപ്പെടുത്തി ഇടതുവശം ചേർന്നു നിൽക്കുമ്പോഴും ഉത്തരങ്ങളൊഴുകി യെത്താത്ത കരകളെക്കുറിച്ച് ഈ കവിക്ക് നിശ്ചയമുണ്ട്. മാതൃത്വത്തിന്റെ മധുരം മുറ്റത്തെ കിണറ്റിലും സ്വന്തം പ്രണയത്തെ ബഷീറിന്റെ മതിലുകളിലും കാണാൻ ഈ കവിക്കു കഴിയുന്നുണ്ട്. നജാ ഹുസൈൻ പ്രതീക്ഷയുടെ വിത്തുകൾ വിതയ്ക്കുന്നു.
–കുരീപ്പുഴശ്രീകുമാർ
ബൃഹത്തും സ്വച്ഛന്ദചാരിയുമായ വെളിപ്പെടുത്തലുകളുടെ സാദ്ധ്യതകളിലേക്ക് ക്ഷണിക്കുന്ന കവിതകളാണ് നജാഹുസൈന്റെത്. പുത്തൻ ശിഥില ബിംബങ്ങളും ഉപബോധ – അബോധങ്ങൾക്കിടയിൽ രൂപപ്പെടുന്ന അസന്തുലിത്വങ്ങളും സമൃദ്ധമായി കവിതയിൽ കൊണ്ടുവരിക എന്നത് അത്യപൂർവ്വമായൊരു അനുഭവമാണ്.
–ഡോ.മുഞ്ഞിനാട് പത്മകുമാർ
Reviews
There are no reviews yet.