നാടുകടത്തപെട്ടവന്റെ കവിതകൾ

100 80
Olive Books

മാത്യു എന്റെ പ്രണയത്തിൻ വെടിമരുന്ന് ശാലയിൽ ഞാൻ തനിച്ചായി…. സ്വയം നാടുകടത്തപ്പെട്ടവന്റെ സുവിശേഷമാണ് ജോയ് മാത്യുവിന്റെ കവിതകൾ. നമ്മൾക്ക് സുപരിചിതനായ ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീർത്ഥാടനങ്ങൾ. അബയും ദേരയും റോളയും കോഴിക്കോടും പലതരം മനുഷ്യരും ജീവിക്കുന്ന ഈ കവിതകൾ ആത്മരേഖയുടെ അടയാളങ്ങൾ കൂടിയാണ്. അനുഭവതീക്ഷമായ വാക്കുകൾ വെള്ളം കൂട്ടാതെ ചേർത്തുവെച്ച് ലഹരിയുണ്ടാക്കുന്ന കവിതകൾ.

9 in stock

Author: ജോയ് മാത്യു

മാത്യു
എന്റെ പ്രണയത്തിൻ
വെടിമരുന്ന് ശാലയിൽ
ഞാൻ തനിച്ചായി….
സ്വയം നാടുകടത്തപ്പെട്ടവന്റെ സുവിശേഷമാണ്
ജോയ് മാത്യുവിന്റെ കവിതകൾ. നമ്മൾക്ക് സുപരിചിതനായ
ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീർത്ഥാടനങ്ങൾ.
അബയും ദേരയും റോളയും കോഴിക്കോടും പലതരം
മനുഷ്യരും ജീവിക്കുന്ന ഈ കവിതകൾ ആത്മരേഖയുടെ
അടയാളങ്ങൾ കൂടിയാണ്. അനുഭവതീക്ഷമായ
വാക്കുകൾ വെള്ളം കൂട്ടാതെ ചേർത്തുവെച്ച്
ലഹരിയുണ്ടാക്കുന്ന കവിതകൾ.
പല കടൽ കടന്നെത്തിയ സൗഭാഗ്യങ്ങൾ
പല രാജ്യങ്ങൾക്ക് പകുത്തുകൊടുക്കുന്ന അബ.
ആ തീരത്ത് അജ്ഞാത നാവികനുപേക്ഷിച്ച
വക്കുപൊട്ടിയ പിഞ്ഞാണം താനാണോ എന്ന്
കവിതന്നെ സാക്ഷ്യപ്പെടുത്തുന്ന ഈ ലിഖിതങ്ങൾ
മലയാള കവിതയിലെ വേറിട്ട അനുഭവമാണ്…
“സ്വപ്ന സന്നിഭമായ ഒരു കാലത്തെ, സ്വന്തം യൗവ്വനം
കൂടി അതിനു നിറം ചാർത്തിയ ഒരു കാലത്തെ,
വർണ്ണപ്പൊലിമയുള്ള, പൊലിഞ്ഞുപോയ ഒരു
ജീവിതത്തിനാണ് ജോയ് മാത്യു ഈ കവിതകൾ
സമർപ്പിച്ചിരിക്കുന്നത് ‘എന്ന് മാങ്ങാട് രത്നാകരൻ
അവതാരികയിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നാടുകടത്തപെട്ടവന്റെ കവിതകൾ”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!