ഒറ്റ നിമിഷത്തിൽ മിന്നിപ്പൊലിയുന്ന അനുഭൂതികൾ -അവ വാക്കുകളായും ചിത്രങ്ങളായും രൂപപ്പെടുന്നു.അവയ്ക്ക് ജാപ്പനീസ് ഹൈക്കുപോലെ കാവ്യരൂപം കൈവരുന്നു. അതിൽ ഗന്ധങ്ങളും ദൃശ്യങ്ങളും ശബ്ദങ്ങളും കലർന്നു മറിയുന്ന നിറങ്ങളും സംഗമിക്കുന്നു. ചിലപ്പോൾ അവ മൗനത്തിലേക്കു പിൻവലിയുന്നു .തൻ്റേതായ ലോകത്തു ചെന്ന് ചുരുണ്ടു കൂടികിടക്കുന്നു .ഇങ്ങനെയൊക്കെ വിസ്മയ മോഹൻലാലിൻറെ കവിതകൾ വായനക്കാരന്റെ ഉൾസ്വകാര്യതകളെച്ചെന്ന് തൊടുന്നു. കവിതയിലെ ഏകാന്തമായ അനുഭൂതികളെയും അന്തരംഗ മർമ്മരങ്ങളെയും ഒട്ടും ചോരാതെ മലയാളത്തിലേക്ക് മൊഴിമാറ്റി യിരിക്കുന്നു ഭാഷയുടെ പ്രിയപ്പെട്ട കവയിത്രി റോസ് മേരി.
വിസ്മയ മോഹൻലാലിൻറെ കവിതകളും ചിത്രങ്ങളും
Reviews
There are no reviews yet.