നസ്രാണി വിഷാദയോഗം

70 56

തലനാരിഴയുടെ വ്യത്യാസങ്ങള്‍ കൂര്‍മ്മാധിപത്യം. കോഴിമൂന്നുവട്ടം കൂകുംമുമ്പ്, കണ്ണടവച്ചമത്സ്യം, തൃപ്തി തുടങ്ങിയ കവിതകള്‍.

Out stock

Out of stock

Author: വര്‍ഗ്ഗീസാന്റണി

ആകപ്പാടെ വക്രീകരിച്ചുപോയ മലയാളിത്തത്തെ അതേപടി പിന്‍തുടുരമ്പോള്‍ വലിയ പൊട്ടിച്ചിരികള്‍ ഉയര്‍ന്നാല്‍ പരിഭവിക്കേണ്ടതില്ല. വര്‍ഗ്ഗീസാന്റണിയുടെ കവിതകള്‍ പ്രധാനമായും പ്രതിഫലിപ്പിക്കുന്നത് മാറിയ ഈ കേരളീയ ജീവിതത്തെയാണ്. അതിനെ വിശകലനം ചെയ്തും വിമര്‍ശിച്ചും പരിഹസിച്ചുമാണ് നസ്രാണിവിഷാദയോഗമെന്ന സമാഹാരത്തിലെ കവിതകള്‍ വായനയില്‍ അനുഭവലോകം തുറന്നിടുന്നത്. നമ്മുടെ പൊതുജീവിതത്തെ പൊതിയുന്ന അസംബന്ധങ്ങളും അവ്യൂവസ്ഥകളും വര്‍ഗ്ഗീസാന്റണി തുറന്നുകാട്ടുമ്പോള്‍ വര്‍ത്തമാനകാലജീവിതം ഒരു പ്രഹസനമോ കോമഡിയോ ആണെന്ന സംശയം ബലപ്പെടുന്നുണ്ട്. വിചാരശൂന്യമായ ജീവിതസന്ദര്‍ഭങ്ങള്‍ കവി തുറന്നുകാട്ടുമ്പോള്‍ കാര്‍ട്ടൂണിന്റെ വിമര്‍ശന സ്വഭാവത്തിലേക്ക് പ്രവേശിക്കുന്നു. അനുപാതം തെറ്റിയ വികസനങ്ങളും വളര്‍ച്ചകളും മലയാളിക്ക് പലപ്പോഴും നേടിക്കൊടുക്കുന്നത് കാരിക്കേച്ചര്‍ കണക്കെയുള്ള അപഹാസ്യമായ രൂപഘടനയാണെന്ന് ഈ കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നസ്രാണി വിഷാദയോഗം”

Vendor Information