നിറമിഴികള്‍ നീലമിഴികള്‍

300 240

‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ഒരു ‘വിഷാദഗാനംപോലെ’ എന്നീ ഏറെ ശ്രദ്ധയും പ്രശംസയും നേടിയ കഥാസമാഹാരങ്ങളുമായി സാഹിത്യരംഗത്തെത്തിയ നീനാ പനയ്ക്കല്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി അമേരിക്കയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്.

Out stock

Out of stock

Author: നീനാ പനയ്ക്കല്‍

‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ഒരു ‘വിഷാദഗാനംപോലെ’ എന്നീ ഏറെ ശ്രദ്ധയും പ്രശംസയും നേടിയ കഥാസമാഹാരങ്ങളുമായി സാഹിത്യരംഗത്തെത്തിയ നീനാ പനയ്ക്കല്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി അമേരിക്കയില്‍  ഒരു ഉയര്‍ന്ന  ഉദ്യോഗസ്ഥയാണ്. പ്രമുഖ ആനുകാലികങ്ങളില്‍ ചെറുകഥകളും നോവലുകളും എഴുതിവരുന്ന നീനയുടെ ഒട്ടേറെ സവിശേഷതകളുള്ള നോവലാണ് ‘നിറമിഴികള്‍ നീലമിഴികള്‍’. അമേരിക്കയിലും കേരളത്തിലുമായി നടക്കുന്ന, തികച്ചും ഉദ്വേഗജനകമായ കഥ.പാരമ്പര്യത്തില്‍ മുറുകെ പിടിക്കുന്ന യാഥാസ്ഥിതിക കുടുംബങ്ങളിലെ വിദ്യാസമ്പന്നരായ ബെഞ്ചമിനും ഷീബയും വിവാഹിതരാവുന്നത് ബന്ധുക്കളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെയാണ്. അമേരിക്കയിലെത്തുന്ന അവര്‍ക്ക് ഒരോമന മോളുണ്ടായി.രണ്ടാമതായാണ് പുത്രന്റെ ജനനം. ആഹ്ലാദധന്യയായ ഷീബയുടെ അടുത്തുകിടന്ന മകനെ ബഞ്ചമിന്‍ കണ്ടു – കുഞ്ഞിന് സായിപ്പിന്റെ നിറവും ഭാവവും നീലക്കണ്ണുകളും. ഓമന മകനെ രണ്ടാമതൊന്നു നോക്കാന്‍ പോലും തുനിയാതെ മകളുമായി ബഞ്ചമിന്‍ ഉടനെ സ്ഥലംവിടുകയാണ്…. വര്‍ഷങ്ങള്‍ക്കുശേഷം അമ്മയെ കാണാന്‍ ആഗ്രഹിക്കുന്ന മകളുമൊത്ത് അമേരിക്കയിലെത്തുന്ന ബഞ്ചമിന്‍ കാണുന്നത് മറ്റൊരു ഷീബയെയാണ്.പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ സ്വന്തം അമ്മയുള്‍പ്പെടെ മലയാളി സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍ കൂസാതെ, മകനുമൊത്ത് വര്‍ഷങ്ങള്‍ ജീവിച്ച ഷീബ അവിസ്മരണീയ കഥാപാത്രത്തെ തികച്ചും അകാരണമായി ഷീബയെ വെറുക്കുന്ന പ്രീതി, പരദൂഷണം പുണ്യകര്‍മ്മമായി കരുതുന്ന കെതുറ, പുരുഷസഹായമില്ലാതെ ജീവിക്കുന്ന പട്രീഷ,സ്‌നേഹദരിദ്രനായ ജെറി – അങ്ങനെ  വൈവിധ്യമുറ്റ എത്രയെത്ര കഥാപാത്രങ്ങള്‍.നമ്മുടെ നിറവും രൂപഭാവങ്ങളും നിശ്ചയിക്കുന്ന ജനിതക ഘടനകളുടെ അസാധാരണത്വം സുവ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യ നോവലാണ് ‘നിറമിഴികള്‍, നീലമിഴികള്‍’.അധമവാസനയുടെ പ്രാചാരകര്‍ ധാരാളമുണ്ടെങ്കിലും ലോകത്തെയെകെ സ്‌നേഹിക്കുന്ന, ശ്രീബുദ്ധനും യേശുദേവനും നമ്മെ പഠിപ്പിച്ച നന്മയും കാരുണ്യവും സദാ ഉയര്‍ത്തിപ്പിടിച്ച നീനാപനയ്ക്കലിന്റെ  പ്രകൃഷ്ട നോവല്‍.

ജി.എന്‍. പണിക്കര്‍

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നിറമിഴികള്‍ നീലമിഴികള്‍”

Vendor Information

  • Store Name: Prabhat Book House
  • Vendor: Prabhat Book House
  • Address:
  • No ratings found yet!