നിർമ്മിക്കാം നല്ല നാളെ

225 180

രാമേശ്വരത്ത് ജനിച്ച് ഇന്ത്യൻ രാഷ്ട്രപതിയായുയർന്ന് സാങ്കേതികവിദ്യയെ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നതിൽ നിരവധി മാതൃകകൾ സൃഷ്ടിച്ച എ പി ജെ അബ്ദുൾ കലാമിന്റെ പുസ്തകം.

7 in stock

Author: എ പി ജെ അബ്ദുള്‍ കലാം

രാമേശ്വരത്ത് ജനിച്ച് ഇന്ത്യൻ രാഷ്ട്രപതിയായുയർന്ന് സാങ്കേതികവിദ്യയെ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നതിൽ നിരവധി മാതൃകകൾ സൃഷ്ടിച്ച എ പി ജെ അബ്ദുൾ കലാമിന്റെ പുസ്തകം. ഇന്ത്യയിലെ യുവാക്കളുടെ ഹൃദയം വ്യാപരിക്കേണ്ടതും ശ്രദ്ധ വയ്‌ക്കേണ്ടതും ഏതൊക്കെ വിഷയങ്ങളിലാണെന്ന് പറയുന്നു. പുതിയ സ്വപ്‌നങ്ങൾ കാണുവാനും നല്ലനാളെകളെ നിർമ്മിക്കുവാനും വായനക്കാരനെ പ്രാപ്തനാക്കുന്ന നിർമ്മിക്കാം നല്ല നാളെയിൽ അഴിമതി നിർമ്മാർജ്ജനം, സാങ്കേതികവിദ്യ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള യുവാക്കളുടെ ചോദ്യങ്ങൾക്ക് ജീവിതാനുഭവങ്ങളിൽനിന്ന് ആർജ്ജിച്ചെടുത്ത പരിചയസമ്പത്തിലൂടെ എ പി ജെ അബ്ദുൾ കലാം മറുപടി പറയുന്നു.

ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യത്യസ്തമായ വിഷയങ്ങൾ മഴവില്ല്ലിലെ ഏഴുനിറങ്ങൾപോലെയാണ്. വർണരാജി വിടർത്തുന്ന അവ പക്ഷേ, ഒരേ പ്രകാശത്തിൽ പ്രസരിക്കുന്നവയുമാണ്.  ആ പ്രകാശം ആത്മാവിന്റെ ദീപക്കാഴ്ചയാണ്. യുവാക്കളുടെ ഹൃദയത്തിലൂടെ ബഹിർഭവിച്ചുകൊണ്ടിരിക്കുന്ന സത്യസന്ധതയുടെ, പ്രതീക്ഷയുടെ, ജിജ്ഞാസയുടെ ദീപക്കാഴ്ചയാണത്.  നമ്മുടെ യുവാക്കളുടെ മനസ്സിന്റെയും ആത്മാവിന്റെയും പ്രകാശത്തെ ജീവസ്സുറ്റതാക്കുവാനും ഉജ്ജ്വലിപ്പിക്കുവാനുമാണ് ഞാൻ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. – എ പി ജെ അബ്ദുൾ കലാം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നിർമ്മിക്കാം നല്ല നാളെ”

Vendor Information