ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ

150 120

നിരന്തരമായ വായനയാൽ മനുഷ്യർക്ക് സംഭവിക്കുന്ന ആത്മപരിണാമങ്ങൾ നമുക്കൂഹിക്കുവാൻ കൂടി സാധിക്കുകയില്ല. പ്രപഞ്ചത്തിൽ കാണുന്ന ചുമരുകളും അതിലെ നിറങ്ങളും പരിവർത്തനപ്പെടുന്നു.

5 in stock

Author: മുഹമ്മദ് അബ്ബാസ്

എന്റെ നാട്ടിലൊക്കെ കഴിഞ്ഞ തലമുറയിൽ പെട്ട ചില മനുഷ്യരെ കണ്ടിട്ടുണ്ട്, ഏറേയും ഇടത് പക്ഷ രാഷ്ട്രീയം പിന്തുടരുന്നവരെ, വളരെ സാധാരണക്കാരായ, കൂലിപ്പണി ചെയ്ത് നിത്യജീവിതം പുലർത്തുന്ന അത്തരം മനുഷ്യരുടെ രാഷ്ട്രീയ നിലപാടുകളും ലോകവീക്ഷണവും ഉൾക്കാഴ്ചയും കണ്ട് വിസ്മയിച്ച് പോയിട്ടുണ്ട് ചിലപ്പോഴൊക്കെ. ആ‍ മനുഷ്യരുടെ ഇന്ധനം വായനയായിരുന്നു, ദിവസേന കടത്തിണ്ണകളിലും പണിയിടങ്ങളിലും ചായക്കടകളിലും വായനശാലകളിലുമെല്ലാം വിശദമായി വായിക്കുന്ന നാലഞ്ച് ദിനപത്രങ്ങളും, ശ്രദ്ധിച്ച് കേൾക്കുന്ന , കമ്പോട് കമ്പ് വായിക്കുന്ന നോട്ടീസുകളും ലഘുലേഖകളൂം, വായനശാലയിൽ നിന്നെടുത്ത് പലപ്പോഴും അവിടിരുന്ന് തന്നെ വായിച്ച് തീർക്കുന്ന പുസ്തകങ്ങളുമൊക്കെയാണു ആ മനുഷ്യരെ ഉരുക്കുമൂശയിലെന്ന പോൽ തീഷ്ണമായ ജീവിതവാബോധത്താലും രാഷ്ട്രീയ ദൃഢതയാലും രൂപപ്പെടുത്തിയെടുത്തത്. ആഴത്തിലുള്ള വായന മൂലധനമാക്കിയ അത്തരം മനുഷ്യരെ അവരുടെ വാക്കുകളിൽ നിന്ന് എളുപ്പം തിരിച്ചറിയാം. അക്കാദമിക പൊങ്ങച്ചങ്ങളോ മദ്ധ്യവർഗ്ഗ ബൌദ്ധിക കസറത്തുകളോ കൂടാതെ സരളമായ ഭാഷയിൽ, വിനയത്തോടെ, ഹൃദയത്തോട് ചേർന്ന് നിന്ന് അവർ സംസാരിക്കും, തീർത്തും മൌലികവും നിഷ്കപടവുമായി, അത് പുസ്തകത്തെ കുറിച്ചായാലും ജീവിതത്തെ കുറിച്ചായാലും. അത്തരം അസാധാരണരായ സാധാരണക്കാരുടെ പ്രതിനിധിയാണു മുഹമ്മദ് അബ്ബാസ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ”

Vendor Information