ഓജോ ബോർഡും യൂട്യൂബറും

415 332

ഉൾകിടിലം കൊള്ളിക്കുന്ന ഭയാനകത.മരണത്തിന്റെ രഹസ്യവും ഈശ്വരന്റെ സത്യവും തമ്മിലുള്ള സമാസമമായ പോരാട്ടം,വരുമകളാ ലോകത്തെ ഏറെ സ്വാധീനിക്കുവാൻ പോകുന്ന ചില ആശയങ്ങളെയും ചിന്താധാരകളെയും അനുവാചകഹൃദയങ്ങളിലേക്ക് പകർന്നു നൽകുവാൻ ഭയം എന്ന വികാരത്തെ ഉത്തോലകം ആയി ഉപയോഗിച്ചിരിക്കുകയാണ് സജിത് മോഹൻ എന്ന അനുഗ്രഹീത എഴുത്തുകാരൻ.

9 in stock

Author: സജിത് മോഹൻ

പ്രഥമകൃതിയായ കുതിരപ്പക്ഷിക്ക് 2021 ലെ TNN സി വി രാമൻപിള്ള സാഹിത്യപുരസ്‌ക്കാരവും കൈതയ്ക്കൽ മഹാമുനി പുരസ്‌ക്കാരവും നേടിയ എഴുത്തുകാരനാണ് ശ്രി സജിത് മോഹൻ.പരമ്പരാഗതമായ ഹൊറർ നോവൽ സങ്കൽപ്പങ്ങളെ പൂർണ്ണമായും പൊളിച്ചെഴുതുന്ന ഒരു നോവലാണ്.മലയാളസാഹിത്യ ശാഖയ്ക്ക് ഏറെ പരിചിതമമല്ലാത്ത ഫിലോസഫിക്കൽ ഹൊറർ എന്ന സാഹിത്യവിഭാഗത്തിൽ ഉൾക്കൊള്ളിക്കാവുന്ന ഉത്തമസൃഷ്ടി.മരണത്തിന്റെ രഹസ്യം തേടി ഇറങ്ങുന്ന ഒരു പെൺകുട്ടി.മനുഷ്യമനസ്സുകളെ കീഴടക്കി നടമാടുന്ന ഭയം എന്ന വികാരത്തെ ഉള്ളംകൈയിൽ അമ്മാനമാടുന്നവൾ.അവൾ മരണത്തെ തീക്ഷണമായി പ്രണയിച്,പ്രണയസാക്ഷാത്കാരത്തിന്റെ അമൂർത്തമായ നിമിഷങ്ങളിൽ അതിനെ ഗാഢമായി പുണര്ന്നു.;അവളുടെ ആത്മാവിനോട് മല്ലടിക്കുവാൻ ഇറങ്ങുന്ന ദൈവം ഇല്ലായെന്ന് അടിയുറച് വിശ്വസിക്കുന്ന,നിരീശ്വരവാദത്തിന്റെ മൂർത്തിമദ്ഭാവമായ ഒരു പോലീസ് ഓഫിസർ.പഴുതടച്ച തുടർ കൊലപാതകങ്ങൾ ഉദ്വെഗം ജനിപ്പിക്കുന്ന കുറ്റാന്വേഷണം,ഉൾകിടിലം കൊള്ളിക്കുന്ന ഭയാനകത.മരണത്തിന്റെ രഹസ്യവും ഈശ്വരന്റെ സത്യവും തമ്മിലുള്ള സമാസമമായ പോരാട്ടം,വരുമകളാ ലോകത്തെ ഏറെ സ്വാധീനിക്കുവാൻ പോകുന്ന ചില ആശയങ്ങളെയും ചിന്താധാരകളെയും അനുവാചകഹൃദയങ്ങളിലേക്ക് പകർന്നു നൽകുവാൻ ഭയം എന്ന വികാരത്തെ ഉത്തോലകം ആയി ഉപയോഗിച്ചിരിക്കുകയാണ് സജിത് മോഹൻ എന്ന അനുഗ്രഹീത എഴുത്തുകാരൻ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓജോ ബോർഡും യൂട്യൂബറും”

Vendor Information